ടാറ്റ ഹെക്‌സ ഒക്ടോബറില്‍ വിപണിയിലെത്തും

ടാറ്റ  ഹെക്‌സ ഒക്ടോബറില്‍ വിപണിയിലെത്തും
ടിയാഗോയ്ക്ക് ശേഷം വിപണിയിലെ വിജയം ആവര്‍ത്തിക്കാന്‍ ടാറ്റ പുതിയ ക്രോസ് ഓവറുമായി എത്തുന്നു.ടാറ്റ ഹെക്‌സ ഒക്ടോബര്‍ അവസാനം വിപണിയിലെത്തും.വലിയ പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്‌െ്രെടപ്പുകളും പുതിയ മാറ്റമാണ്. കൂടാതെ പ്രൊജക്ടര്‍ ഹെഡ്‌ലാപുകള്‍. ഡേ ടൈം റണ്ണിങ് ലാംപ്‌സ്. വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ മുതല്‍ വലിയ ബോഡി ക്ലാഡിങ് വരെ ഉണ്ട്. അഞ്ചു സ്‌പോക്ക് 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഹെക്‌സയില്‍ എന്നാണ് സൂചന.മഹീന്ദ്ര എക്‌സ്‌യുവി, മഹീന്ദ്ര സ്‌കോര്‍പ്പിയോ ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഹെക്‌സക്ക് ആറു സീറ്റുകളാണ്. മൂന്നിലും നടുവിലും ക്യാപ്റ്റന്‍ സീറ്റുകള്‍. എല്ലാ യാത്രക്കാര്‍ക്കും എ സി വെന്റ്. ഡൈക്കോര്‍ സീരീസിനെക്കാള്‍ സാങ്കേതിക മികവുള്ള വാരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹെക്‌സയുടെ കരുത്ത്. 4000 ആര്‍പിഎമ്മില്‍ 154 ബിഎച്ച്പി കരുത്തും 1700 മുതല്‍ 2700 വരെ ആര്‍പിഎമ്മില്‍ 400 എന്‍ എം ടോര്‍ക്കുമുണ്ട്.

ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. മള്‍ട്ടി ടെറൈന്‍ െ്രെഡവ് മോ!ഡില്‍ ഓട്ടൊ, കംഫര്‍ട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്. പ്രീമിയം എസ്‌യുവി എന്ന പേരിലെത്തുന്ന വാഹനത്തിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ് എന്നിവയുണ്ടാകും. 13 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില

Other News in this category4malayalees Recommends