വാട്‌സ്ആപ്പിന്റെ ഫേസ്ബുക്കിനുള്ള നമ്പര്‍ കൈമാറ്റം ; നയം വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു

വാട്‌സ്ആപ്പിന്റെ ഫേസ്ബുക്കിനുള്ള നമ്പര്‍ കൈമാറ്റം ; നയം വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു
വാട്ട്‌സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നു ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഇക്കാര്യത്തില്‍ സെപ്തംബര്‍ 14നകം അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസയച്ചു. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിനു കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് കര്‍മന്യസിങ് സരീന്‍, ശ്രേയ സേഥി എന്നിവരുടെ ഹര്‍ജി. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് കോര്‍പറേഷന്‍, ഫേസ്ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ ലിമിറ്റഡ് എന്നിവയുടെ പുതിയ നയംമാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. 2012 ജൂലൈ ഏഴിനുശേഷം ഇതാദ്യമായാണ് വാട്ട്‌സ്ആപ്പ് സ്വകാര്യതാനയത്തില്‍ മാറ്റം വരുത്തുന്നത്. ഫേസ്ബുക്കിനും അതിനു കീഴിലുള്ള മറ്റു കമ്പനികള്‍ക്കും മാര്‍ക്കറ്റിങ്പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താവുന്ന വിധം ഫോണ്‍ നമ്പറും മറ്റും നല്‍കാനുള്ള അനുവാദമാണ് വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ചോദിക്കുന്നത്. സെപ്റ്റംബര്‍ 25വരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends