ബംഗളൂരില്‍ കാമുകനൊപ്പം പോയ യുവതി റോഡില്‍ വീണ് ടാങ്കര്‍ കയറി മരിച്ചു, ബൈക്കിന്റെ മുന്‍വശം പൊക്കി ഓടിക്കുന്നതിനിടെ പിറകിലിരുന്ന കാമുകി റോഡില്‍ വീഴുകയായിരുന്നു, കാമുകന്‍ ബൈക്ക് നിര്‍ത്താതെ പോയി

ബംഗളൂരില്‍ കാമുകനൊപ്പം പോയ യുവതി റോഡില്‍ വീണ് ടാങ്കര്‍ കയറി മരിച്ചു,  ബൈക്കിന്റെ മുന്‍വശം പൊക്കി ഓടിക്കുന്നതിനിടെ പിറകിലിരുന്ന കാമുകി റോഡില്‍ വീഴുകയായിരുന്നു, കാമുകന്‍ ബൈക്ക് നിര്‍ത്താതെ പോയി
ബംഗളൂരൂ: ബൈക്കുമെടുത്ത് ചെത്തുന്ന യുവാക്കളെക്കൊണ്ട് റോഡില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാണ്. മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നവര്‍ പോലും ഈ അഭ്യാസികള്‍ കാരണം ജീവന്‍ കയ്യിലെടുത്ത് പിടിച്ചാണ് റോഡിലിറങ്ങുന്നത്. റോഡില്‍ അഭ്യാസം കാണിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു. ഒപ്പം അപകടങ്ങളും. റോഡിലെ സാഹസികതയ്ക്ക് ബംഗളൂരുവില്‍ ഒരു പെണ്‍കുട്ടിക്ക് നല്‌കേണ്ടിവന്നത് സ്വന്തം ജീവിതമാണ്. ഓള്‍ഡ് മദ്രാസ് റോഡിലാണ് സംഭവം. അള്‍സൂര്‍ ജയരാജ നഗര്‍ സ്വദേശിനിയായ ഷൈനി കിരണിനാണ് (17) ജീവന്‍ നഷ്ടമായത്. കാമുകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ് അപകടമുണ്ടായത്.

കോളജ് വിട്ടതിനുശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ കറങ്ങുകയായിരുന്നു പെണ്‍കുട്ടി. ബൈക്ക് ഓടിച്ചിരുന്നത് അതേ കോളജില്‍ തന്നെ പഠിക്കുന്ന ആണ്‍കുട്ടിയും. സ്പീഡില്‍ പായുന്നതിനിടെ ഹരം കയറിയ ആണ്‍കുട്ടി ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അതിവേഗത്തില്‍ സാഹസികമായി വണ്ടിയോടിക്കുന്നതിനിടെ പിന്‍സീറ്റിലിരുന്ന പെണ്‍കുട്ടി റോഡില്‍ വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ടാങ്കര്‍ ലോറി പെണ്‍കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ ഷൈനി മരിച്ചു.

പെണ്‍കുട്ടി നിലത്തുവീണതോടെ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ചെറിയതോതില്‍ പരിക്കേറ്റു. ഇയാള്‍ വണ്ടി നിര്‍ത്താതെ സ്ഥലംവിട്ടു. ടാങ്കര്‍ ലോറി ഡ്രൈവറും ഒളിവിലാണ്. ബൈക്കോടിച്ചത് ഷൈനിയുടെ കോളജിലെ തന്നെ വിദ്യാര്‍ഥിയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Other News in this category4malayalees Recommends