അച്ഛന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനായി 16 കാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച പ്രവാസി യുവാവ് അറസ്റ്റില്‍

അച്ഛന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനായി 16 കാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച പ്രവാസി യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ദുബായിലായിരുന്നു സംഭവം. 36 കാരനായ ഇയാള്‍ക്ക് പുറമെ മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇക്കഴിഞ്ഞ ജൂലായില്‍ ദുബായിയിലെ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടി പിടിയിലായത്.

പാകിസ്ഥാനിലുള്ള അച്ഛന്റെ ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പെണ്‍കുട്ടി ദുബായിയില്‍ എത്തിയത്.പാസ്പോര്‍ട്ടില്‍ 22 വയസ് എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍, താന്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാത്രമാണെന്നും പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് കമ്മീഷന്‍ പറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് അറസ്റ്റിലായ ആള്‍ കേസ് പരിഗണിച്ച ജഡ്ജി അഹമ്മദ് മുഹമ്മദിനോട് പറഞ്ഞത്.ദുബായിയിലുള്ള തന്റെ ഒരു ബന്ധുവാണ് വേശ്യാവൃത്തിയിലൂടെ പിതാവിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക ലഭിക്കുമെന്നു പറഞ്ഞതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

ആദ്യം പിതാവ് സമ്മതിച്ചിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ നിത്യേന 100 മുതല്‍ 500 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. വിസിറ്റിങ് വിസയിലാണ് താന്‍ ദുബായിലെത്തിയതെന്നും കാലാവതി അവസാനിച്ചപ്പോള്‍ വീണ്ടും വിസ എടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. േ

Other News in this category4malayalees Recommends