ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കമ്പനി

ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കമ്പനി
ഇന്ത്യന്‍ ഉപഭോക്താക്കളെ പിണക്കാന്‍ സാംസങ് തയ്യാറല്ല.അതിനാല്‍ തന്നെ സാംസങ് ഗ്യാലക്‌സി നോട്ട് 7 വാങ്ങിയ ഉപഭോക്താക്കള്‍ക്ക് കമ്പനി ചില ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് .ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാംസംഗിന്റെ പുതിയ ഓഫര്‍. ഗാലക്‌സി നോട്ട് 7ന് പകരം മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാമെന്നാണ് കമ്പനി പറയുന്നത് .ഗാലക്‌സി ശ്രേണിയിലെ എസ്7നോ എസ് 7 എഡ്‌ജോ പകരം നല്‍കാമെന്നും കമ്പനി പറയുന്നു. ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതോടെ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ ആകര്‍ഷകമായ ഓഫറുകളും സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്. സാംസംഗിന്റെ ഗിയര്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും വയര്‍ലെസ് ഹെഡ്‌ഫോണുമാണ് പകരം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണിനൊപ്പം സൗജന്യമായി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസുമെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താവിന് ഈ ഓഫര്‍ ലഭിക്കാന്‍ ഗ്യാലക്‌സി നോട്ട് 7 ബുക്ക് ചെയ്ത ഓണ്‍ലൈന്‍ വെബ്ബ്‌സൈറ്റുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.എന്നാല്‍ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് നോട്ട് 7നായി മുന്‍കൂര്‍ നല്‍കിയ മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.

പൊട്ടിത്തെറിച്ചെന്ന ആശങ്ക ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കുറച്ചൊന്നുമല്ല ആശങ്കയുണ്ടാക്കിയിരിക്കുന്നത് .ഇതു വിപണിയെ ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയാണ് സാംസങ് ഇപ്പോള്‍ .

Other News in this category4malayalees Recommends