സ്വര്‍ഗത്തിലേക്കുളള ഏണിപ്പടികള്‍ ഉത്തര്‍പ്രദേശിലൊരുങ്ങുന്നു, 2019ല്‍ പണിപൂര്‍ത്തിയാകുന്ന ഹൈന്ദവ ക്ഷേത്രം ലോകത്തിലെ ഉയരം കൂടിയ ആരാധനാലയമാകുമെന്ന് റിപ്പോര്‍ട്ട്, ഇവിടെ തീം പാര്‍ക്കും ഉണ്ടാകുമെന്ന് സൂചന

സ്വര്‍ഗത്തിലേക്കുളള ഏണിപ്പടികള്‍ ഉത്തര്‍പ്രദേശിലൊരുങ്ങുന്നു, 2019ല്‍ പണിപൂര്‍ത്തിയാകുന്ന ഹൈന്ദവ ക്ഷേത്രം ലോകത്തിലെ ഉയരം കൂടിയ ആരാധനാലയമാകുമെന്ന് റിപ്പോര്‍ട്ട്, ഇവിടെ തീം പാര്‍ക്കും ഉണ്ടാകുമെന്ന് സൂചന
ലഖ്‌നൗ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആരാധനാലയം ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നിര്‍മാണം പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടെ ഒരു തീം പാര്‍ക്കുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

700 അടി ഉയരമുളള ഹൈന്ദവക്ഷേത്രമാണ് നിര്‍മിക്കുന്നത്. വൃന്ദാവന്‍ ചന്ദ്രോദയ മന്ദിര്‍ എന്നാണ് ഇതിന്റെ പേര്. ഭൂകമ്പങ്ങളെ പോലും അതിജീവിക്കാന്‍ ശേഷിയുളള വസ്തുക്കളുപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. റോക്കറ്റ് യാനത്തിന്റെ മാതൃകയിലുളള കെട്ടിടമാകുമിത്. എഴുപത് നിലകളാകുമിതിനുണ്ടാകുക.

സന്ദര്‍ശകര്‍ക്കായി പ്രത്യേക ലിഫ്റ്റും ഈശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സജ്ജീകരിക്കും. കെട്ടിടത്തില്‍ പ്രപഞ്ചത്തെക്കുറിച്ചും വേദകാലഘട്ടത്തിലെ സാഹിത്യത്തെക്കുറിച്ചുമുളള വിവരണങ്ങള്‍ ശബ്ദ-പ്രകാശ വിന്യാസത്തോടെ സന്ദര്‍ശകര്‍ക്ക് മനസിലാക്കാനാകും.

നിലവില്‍ ബാഴ്‌സലോണയിലെ 558 അടി ഉയരമുളള സഗര്‍ദ ഫാമിലിയ ആണ് ലോകത്തിലെ ഏറ്റവും ഉയരമുളള മതസ്ഥാപനം. ജര്‍മന്തിലെ ഉലം മിനിസ്റ്ററിന് 530 അടിയും വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസലിക്കയ്ക്ക് 437 അടി ഉയരവുമാണുളളത്. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ഇരട്ടി ഉയരമാണ് ഈ ക്ഷേത്രത്തിനുണ്ടാകുക. 365 അടി ഉയരമാണ് സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ഉയരം. വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും അടക്കമുളള സംവിധാനവും ഇവിടെയുണ്ടാകും.
Other News in this category4malayalees Recommends