കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ' (KPWA) ഒമാന്‍ ചാപ്റ്റര്‍ രൂപീകരണയോഗം വെള്ളിയാഴ്ച 20ന് ചേരുന്നു

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ' (KPWA) ഒമാന്‍ ചാപ്റ്റര്‍ രൂപീകരണയോഗം വെള്ളിയാഴ്ച 20ന്  ചേരുന്നു
'കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (KPWA)' ഒമാന്‍ ചാപ്റ്റര്‍ രൂപീകരണം സംബന്ധിച്ച ഒരു യോഗം ഈ വെള്ളിയാഴ്ച 20012017 റൂവി എം.ബി.ഡി. യിലുള്ള ഉഡുപ്പി ഹോം റെസ്‌റ്റോറന്റ്ഹാളില്‍ വച്ച് വൈകിട്ട് 6:00 മണിക്ക് ചേരുന്നു.

തദവസരത്തില്‍, കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന എന്തെന്നും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെന്നും, എല്ലാമുള്ള വിശദീകരണം നല്‍കുന്നതാണ്. സാധാരണക്കാരായ പ്രവാസികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിശാലമായ പ്രവാസി സംഘടനാ സംവിധാനം രൂപീകരിക്കുന്ന കേരള പ്രവാസിക്ക് താങ്കളുടെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ്ണമായ പിന്തുണയും, സജീവമായ സഹകരണവും, ആവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പ്രവാസികള്‍ക്ക് നന്മകള്‍ നേര്‍ന്നുകൊണ്ടും, കേരള പ്രവാസിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും,

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി,

Oman Chapter Admins,

അഡ്വ.പ്രദീപ് കുമാര്‍ മണ്ണുത്തി

+96893391733


വിനോദ് ലാല്‍ ആര്യചാലില്‍

+96895941339

മലയാളികളായ പ്രവാസികളുടെ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവാസി എന്ന ഒരു വികാരത്തിന് മാത്രം പ്രാമുഖ്യം നല്‍കിക്കൊണ്ട് രൂപം കൊണ്ട 'കേരള പ്രവാസി' എന്ന സാമൂഹ്യമാധ്യമകൂട്ടായ്മ പലരാജ്യങ്ങളിലായി 4000 ലേറെ പ്രവാസി മലയാളികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ സമൂഹമായി വളര്‍ന്നു കഴിഞ്ഞത് അറിഞ്ഞിരിക്കുമല്ലോ?

വെറുമൊരു പ്രവാസി സംഘടന എന്നതിലപ്പുറം മലയാളികളായ പ്രവാസികള്‍ക്ക്, പ്രവാസത്തിലേക്ക് വരുമ്പോഴും, പ്രവാസത്തിലായിരിക്കുമ്പോഴും, തിരിച്ച് നാട്ടിലേക്ക് മടങ്ങിക്കഴിയുമ്പോഴും ഒരു തുണയായിരിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയുള്ള നമ്മുടെ സംഘടന അതിന്റെ ആദ്യത്തെ രൂപീകരണയോഗം കുവൈത്തില്‍ കഴിഞ്ഞമാസം നടത്തിയിരുന്നു.

Other News in this category4malayalees Recommends