UK News

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം
തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി സുരക്ഷിതമല്ലാത്ത ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. 33 കാരിയായ കാമുകിയും ഒപ്പമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ആന്റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ട്രെയിന്‍ ഓപ്പറേറ്റര്‍ ആയിരുന്ന ആന്റണി എസെക്‌സിലെ മാണ്‍ഡണിലാണ് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം കാമുകിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ സാക്ഷിയായ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. ഇതിനായി

More »

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?
റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍.  യുകെയില്‍ ചെറുബോട്ടുകളില്‍ കയറി പ്രവേശിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് നാടുകടത്തിയ ശേഷം

More »

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?
ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്.  വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ

More »

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന.  യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍,

More »

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?
ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്.  കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ് ചവിട്ടിപ്പുറത്താക്കാന്‍ ഉത്തരവ് വന്നത്. എന്നാല്‍ ഈസ്റ്റ് ആഫ്രിക്കയിലെ എറിത്രിയ സ്വദേശിയായ

More »

ബ്രിട്ടനില്‍ ആര്‍ക്കും, ആരെ വേണമെങ്കിലും പുറകെ നടന്ന് ശല്യപ്പെടുത്താം; പോലീസ് ചോദ്യം ചെയ്യില്ല? ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് കേവലം 1.7% കേസുകള്‍; പോലീസിന് നടപടിയെടുക്കാന്‍ മടിയെന്തിന്
ബ്രിട്ടനിലെ പോലീസിന് നാട്ടുകാരുടെ ജീവിതത്തിന് സമാധാനം നല്‍കാനുള്ള സമയമില്ലാത്ത അവസ്ഥയാണ്. ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കി ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശതമാന കണക്കുകള്‍ പുറത്തുവന്നത് ഞെട്ടല്‍ സമ്മാനിക്കുകയാണ്. കേവലം 1.7% ശല്യപ്പെടുത്തല്‍ കേസുകളാണ് ശിക്ഷയില്‍ കലാശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.  ഈ കുറ്റകൃത്യം പോലീസ് കൈകാര്യം ചെയ്യുന്നതിലെ

More »

ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ട്രെയിനിംഗ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ഡോക്ടര്‍മാരുടെ തൊഴില്‍ ജീവിതം മെച്ചപ്പെടുത്താന്‍ പരിശീലന കാലയളവ് കുറയ്ക്കും; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം ക്ഷമ പരിശോധിക്കും
നിര്‍ബന്ധിത ട്രെയിനിംഗ് കാലയളവ് കുറച്ച് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ജീവിതം നല്‍കാന്‍ എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 33 സെഷനുകള്‍

More »

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ ഒളിപ്പിച്ച് 'കഞ്ചാവ്'! പോലീസ് നടത്തിയ റെയ്ഡില്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന തന്ത്രം; 50 ബാറുകളില്‍ നിറച്ച നിലയില്‍ മയക്കുമരുന്ന്
കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഉത്പന്നമാണ്. എന്നാല്‍ മയക്കുമരുന്ന് കടത്തുകാര്‍ക്കും ചോക്ലേറ്റ് ഏറെ ഇഷ്ടമാണെന്നാണ് ഇപ്പോള്‍ പോലീസ് റെയ്ഡില്‍ തെളിഞ്ഞിരിക്കുന്നത്. മയക്കുമരുന്ന് റെയ്ഡിലാണ് കഞ്ചാവ് നിറച്ച നിലയില്‍ കാഡ്ബരി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ പോലീസ് കണ്ടെത്തിയത്. ഇതിന് പുറമെ

More »

യുകെ റെന്റല്‍ വിപണിയില്‍ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ദ്ധന; 12 മാസത്തിനിടെ റോക്കറ്റ് വേഗത്തില്‍ കുതിച്ചെന്ന് ഒഎന്‍എസ്; അധികം വൈകാതെ 'തണുത്ത്' തുടങ്ങുമെന്ന് വിദഗ്ധര്‍
കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ റെന്റുകളില്‍ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശതമാന വളര്‍ച്ചയാണ് ഇതെങ്കിലും റെന്റല്‍ ഇന്‍ഫ്‌ളേഷന്‍ 'തണുത്ത്' തുടങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.  വാടകക്കാര്‍ക്ക് നിരക്കുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഈ

More »

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയമായില്ല; ഉയര്‍ന്ന ഫണ്ട് അനുവദിച്ചിട്ടും തിരിച്ചടിച്ചത് പണപ്പെരുപ്പം; 40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കണ്‍സര്‍വേറ്റീവ് ഭരണം

മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച അധിക ഡിമാന്‍ഡിനൊപ്പം കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത തോതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചെലവഴിക്കല്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്. ഗവണ്‍മെന്റ് ഫണ്ടിംഗ്

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു; വീട് സ്വന്തമാക്കാന്‍ മറ്റ് വഴികളില്ലാതെ വരുന്നതോടെ റിസ്‌ക് എടുത്ത് ജനം; റിട്ടയര്‍മെന്റ് കാലത്തേക്ക് തിരിച്ചടവ് നീളുന്നത് പണിയാകുമെന്ന് മുന്നറിയിപ്പ്

ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

ഗ്രാജുവേറ്റ് വിസാ റൂട്ട് ഇല്ലാതാകുമോ? ആശങ്ക പടര്‍ന്നതോടെ യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴുന്നു; വിദ്യാര്‍ത്ഥി വിസയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദം രൂക്ഷം

യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്‌സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക്