കാനഡക്കാര്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ഹ്രസ്വകാല ചെലവുകള്‍ക്കായി പിന്‍വലിക്കുന്നുവെന്ന് പണം ചെലവഴിക്കുന്നത് വര്‍ധിക്കുന്നു; 2017ല്‍ പിന്‍വലിച്ചിരിക്കുന്ന ശരാശരി തുക 20,952 ഡോളര്‍; ഭൂരിഭാഗം പേരും പിന്‍വലിക്കുന്നത് വീട് വാങ്ങാന്‍

തങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും കാനഡക്കാര്‍ കൂടുതല്‍ പണം ഹ്രസ്വകാല ചെലവുകള്‍ക്കായി പിന്‍വലിക്കുന്നുവെന്ന് പുതിയ ബാങ്ക് സര്‍വേ വെളിപ്പെടുത്തുന്നു. ഡിസംബറില്‍ 1500 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ബാങ്ക് ഓഫ് മോണ്‍ട്‌റിയല്‍ ഈ ഓണ്‍ലൈന്‍ സര്‍വേ നടത്തിയിരുന്നത്. തങ്ങള്‍ ആര്‍ആര്‍എസ്പിയില്‍ നിന്നും പിന്‍വലിക്കുന്നവരാണെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്തിരിക്കുന്ന ഏതാണ്ട് 40 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.  ഇവര്‍ തങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടില്‍ നിന്നും ശരാശരി 2017ല്‍ പിന്‍വലിച്ചിരിക്കുന്ന തുക 20,952 ഡോളറാണ്. 2016ല്‍ പിന്‍വലിച്ചിരിക്കുന്ന ശരാശരി തുകയായ 17,213  ഡോളറിനേക്കാള്‍  22 ശതമാനം കൂടുതലാണിത്. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി കനേഡിയന്‍കാര്‍ ആര്‍ആര്‍എസ്പിയില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് തങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരിക്കുന്നതെന്നാണ് ബിഎംഒ ഗ്ലോബല്‍ അസെറ്റ് മാനേജ്‌മെന്റ് ആയ റോബര്‍ട്ട് ആംസ്‌ട്രോംഗ് എടുത്ത് കാട്ടുന്നത്.   തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസാന ആശ്രയമായിട്ടാണ് അവര്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ആര്‍ആര്‍എസ്പിയില്‍ നിന്നും പണം പിന്‍വലിക്കുന്നത് കൊണ്ട് നിരവധി നികുതി പ്രത്യാഘാതങ്ങളുണ്ടെന്നതിനാല്‍  മറ്റ് വഴികള്‍ തേടുന്നതിനായി ഒരു ഫിനാന്‍ഷ്യല്‍ പ്രഫഷണലിന്റെ സഹായം തേടുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. വീട് വാങ്ങുന്നതിനാണ് മിക്കവരും ഇത്തരത്തില്‍ തങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും കാനഡക്കാര്‍ പണം പിന്‍വലിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം. അതായത് സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം പേരും ഇതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.  ജീവിതച്ചെലവിനായി 23 ശതമാനം പേരും അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 21 ശതമാനം പേരും കടം വീട്ടുന്നതിനായി 20 ശതമാനം പേരും ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നുവെന്ന് ഈ സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നു.  

Top Story

Latest News

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു

മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് വലുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനുവേണ്ടി വീണ്ടും ചിത്രീകരിക്കവേയാണ് സംഭവം.  നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 16മത്തെ നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സാധാരണയായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടിമാരും ചിത്രത്തില്‍ വേഷമിടും.  

Specials

classified

Looking for a suitable Hindu Bridegroom from UK, US or India
DOB 20/1/1987 Star Uthram Height, weight complexion 5 ft 7 ' , 75kg, wheatish Educational qualifications B.Arch. , PGPPM Schooling and higher qualification NIT Calicut and IIM Bangalore Native place Father belongs to Trivandrum and mother from Kottarakara Father's occupation IAS Addl. Chief Secretary Mother's Occupation Principal, Navodaya Vidyalaya Brother/sister Nil Girl's employment Associate program consultant, CDFI, Delhi Financial status high class. Suitable person please email with details :

More »

Crime

സോഷ്യല്‍മീഡിയയിലെ സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം ; 17 കാരനെ കുറ്റവാളി സംഘം വകവരുത്തി
സോഷ്യല്‍മീഡിയയില്‍ നല്‍കിയ സ്റ്റാറ്റസിനെ ചൊല്ലിയുള്ള തര്‍ക്കം 17 കാരന്റെ മരണത്തിനടയാക്കി. പൂനെയിലെ വ്യവസായ മേഖലയായ ചകനിലാണ് സംഭവം. അങ്കിത് സന്ദീപ് ഷിന്‍ഡെ ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടിക്കുറ്റവാളി സംഘത്തിലെ തലവനായ ഓംകാര്‍ സഗാഡെ '

More »Cinema

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു
മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് വലുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനുവേണ്ടി

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ആന്റണി വര്‍ക്കി തോട്ടുകടവില്‍ (95) നിര്യാതനായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി 16നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു

More »

Sports

അന്ന് ശ്രീശാന്തിന്റെ തലയ്‌ക്കെറിഞ്ഞു വീഴ്ത്താനായിരുന്നു പദ്ധതി ; പക്ഷെ ആ ഡാന്‍സ് മാറ്റി മറിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ആേ്രന്ദ നെല്‍

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആേ്രന്ദ നെല്ലുമായി ഉണ്ടായ പോര് പ്രസിദ്ധമാണ്.

More »

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു

മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക്

നടി മാതു വീണ്ടും വിവാഹിതയായി ; തമിഴ്‌നാട് സ്വദേശിയായ ഡോ അന്‍പളകന്‍ ജോര്‍ജ്ജ് ആണ് വരന്‍

നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. ഡോക്ടറാണ് ഇദ്ദേഹം. മാതുവിന്റെ ആദ്യ ഭര്‍ത്താവ് ഡോ. ജേക്കബ് ആണ്. പ്രണയവിവാഹമായിപുന്നു. വിവാഹം

ട്രെയ്ന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം ; സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി

ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ നടപടികളുമായി സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ്

'മാണിക്യ മലരായ'ഗാനം മതവികാരം വ്രണപ്പെടുത്തുന്നു ; പ്രിയ പ്രകാശിനും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസ്

'മാണിക്യ മലരായ' എന്ന ഗാനം സംബന്ധിച്ച വിവാദങ്ങള്‍ തീരുന്നില്ല. ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് നടി പ്രിയ പ്രകാശിനും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ വീണ്ടും

നയന്‍താര വിവാഹിതയാകുന്നു ?

നയന്‍സും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിറയുന്നു. ഇപ്പോഴിതാ ഇവര്‍ ഇരുവരും വിവാഹിതരാകുന്നു എന്ന

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ വേഷം വൈറല്‍

പുഞ്ചിരി തൂകി കണ്ണിറുക്കി ആരാധകരെ വീഴ്ത്താന്‍ മോഹന്‍ലാല്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ

യുവനടന്‍ വിജയകുമാര്‍ സംവിധായകനാകുന്നു; ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍

യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ സംവിധായകനാകുന്നു. സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ നിര്‍മ്മിക്കുന്ന ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍ ആണ് ചിത്രം.

വിഘ്‌നേശും നയന്‍സും പ്രണയത്തില്‍ തന്നെ !! ഈ ചിത്രങ്ങള്‍ പറയുന്നത് ?

സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്ന് ഈ ചിത്രങ്ങള്‍ പറയുമെന്ന് ആരാധകര്‍. പ്രണയദിനത്തില്‍ പുറത്ത് വന്ന ചിത്രം കണ്ട് ഇരുവരും പ്രണയത്തിലാണെന്നാണ്Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ