ധര്‍മ്മവാണി കെ എച്ച് എഫ് സി യുടെ പ്രതിമാസ വാര്‍ത്താ പതിക പ്രകാശനം ചെയ്തു
കാനഡ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ (KHFC) യുടെ പ്രതിമാസ വാര്‍ത്താ പതിക 'ധര്‍മ്മവാണി' യുടെ പ്രകാശന കര്‍മ്മം, ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങില്‍ ശ്രീ. ഗുരു വിദ്യാസാഗര്‍ മൂര്‍ത്തി നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്ഷമായി കാനഡയിലെ ചെറുതും,വലുതുമായ വിവിധ ഹിന്ദു കൂടായ്മകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിച്ചു വരുന്ന കെ എച്ഛ് എഫ് സിയുടെ പുതിയ കാല്‍വയ്പാണ് പ്രതിമാസ വാര്‍ത്താ പത്രിക. ആത്മീയ ആചാര്യന്മാരുടെ ലേഖനങ്ങള്‍, കുട്ടികളുടെയും,മുതിര്‍ന്നവരുടെയും കലാപരവും,സാഹിത്യപരവും ആയ ശൃഷ്ടികള്‍ , ഫെഡറേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ,ക്ഷേത്രങ്ങളുടെ പ്രതിമാസ പരിപാടികള്‍, ക്ഷേത്രങ്ങളും/ ക്ഷേത്രകലകളും, ചരിത്ര സവിഷേതകള്‍ എന്നിവയാണ് പത്രികയില്‍ പ്രസിദ്ധീകരിയ്ക്കുക. ഹിന്ദു സംസ്‌കാരത്തിന്റെയും,സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നതായിരിയ്ക്കും 'ധര്‍മ്മവാണി'വാര്‍ത്താ പത്രിക' എന്ന് ഭാരവാഹികള്‍ അറിയിച്ചു.ചടങ്ങില്‍ സംബന്ധിച്ച യു എസ്സ്,കാനഡ.ഇത്ര രാജ്യങ്ങളിലെ എല്ലാ സജ്ജനങ്ങള്‍ക്കും കെ എച്ഛ് എഫ് സി ഭാരവാഹികള്‍ നന്ദി പ്രകാശനവും ചെയ്തു