യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മുതിര്‍ന്ന ഇന്ത്യന്‍-അമേരിക്കന്‍ ഡിപ്ലോമാറ്റ് രാജി വച്ചു; ഉസ്ര സെയ ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത് ട്രംപ് ന്യൂനപക്ഷക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും പറഞ്ഞ് വിടുന്നതും വിവേചനം കാണിക്കുന്നതും കാരണം

മുതിര്‍ന്ന ഇന്ത്യന്‍-അമേരിക്കന്‍ ഡിപ്ലോമാറ്റായ ഉസ്ര സെയ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഗുഡ് ബൈ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്.  ട്രംപ് ഭരണകൂടം വംശീയപരവും ലൈംഗികപരവുമായ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയും പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെയ ഡിപ്പാര്‍ട്ട്‌മെന്റ് വിട്ടിരിക്കുന്നത്. ന്യൂനപക്ഷക്കാരെ ട്രംപ് ഭരണകൂടത്തിലെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും വിദേശ എംബസികളിലെയും   മുതിര്‍ന്ന സ്ഥാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലുള്ള പ്രതിഷേധവുമാണ് തന്റെ രാജിയെന്ന് ഇവര്‍ വിശദീകരിക്കുന്നു.  ഇന്ത്യന്‍ കുടിയേറ്റക്കാരായ അച്ഛനമ്മമാരുടെ മകളായി യുഎസില്‍ പിറന്ന് പ്രശസ്ത നയതന്ത്രജ്ഞയായ വിജയഗാഥയുള്ള വ്യക്തിയാണ് സെയ.  നീണ്ട 25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിട്ട് പോകുന്നതെന്നത് ശ്രദ്ധേയമാണ്. ഇവിടെ ട്രംപിന്റെ കീഴിലുള്ള ഭരണത്തില്‍ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം വര്‍ധിച്ച് വരുന്നുവെന്നാണ് സെയ ആരോപിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ തന്നെ  സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും ഉയര്‍ന്ന സിനിയര്‍ തസ്തികളിലുള്ള മൂന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ കരിയര്‍ ഒഫീഷ്യലുകളെയും  ഉയര്‍ന്ന റാങ്കിലുള്ള ലാറ്റിനോ കരിയര്‍ ഓഫീസറെയും  പെട്ടെന്നൊരു നാള്‍ പറഞ്ഞ് വിട്ടതിനെ സെയ കടുത്ത ഭ ാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന  ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഡിപ്ലോമാറ്റുകളെ സെക്രട്ടറിയുടെ  സീനിയര്‍ സ്റ്റാഫ് മീറ്റിംഗിലേക്ക് ക്ഷണിക്കാതിരുന്ന കാര്യവും തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് സെയ വെളിപ്പെടുത്തുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഇത്തരം വിവേചനങ്ങള്‍ പെരുകി വരുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച പൊളിറ്റിക്കോയില്‍ എഴുതിയ ലേഖനത്തില്‍ സെയ എടുത്ത് കാട്ടിയിരിക്കുന്നത്.   

Top Story

രണം പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കാമായിരുന്നില്ലേ ; വിമര്‍ശിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ്

തന്റെ പുതിയ ചിത്രമായ രണം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നുമാണ് ബിജു പറഞ്ഞത്. 'ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ല.' ബിജു പറഞ്ഞു. ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേര്‍ന്നാണ് രണം നിര്‍മിച്ചത്. നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.  

Specials

Spiritual

തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 30ന് ഞായറാഴ്ച
ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും, സോമര്‍സെറ്റ് സെന്റ് തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച 'തിയോളജി എഡ്യൂക്കേഷന്‍ സെന്ററി'ല്‍നിന്ന് ദൈവശാസ്ത്ര

More »

Association

കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍
ചിക്കാഗോ: 2018 സെപ്റ്റംബര്‍ 15നു ശനിയാഴ്ച്ച ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിനായകചതുര്‍ത്ഥി ദിന ആഘോഷവും, സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷവും, കുടുംബ സംഗമവും നടത്തി. ശ്രീ

More »

classified

3 ബെഡ്‌റൂം ഫര്‍ണിഷ്ഡ് ഫ്‌ളാറ്റ് കോട്ടയത്ത് വില്‍പ്പനയ്ക്ക്
കോട്ടയം മനോരമ ഓഫീസിന് സമീപം 3 ബെഡ്‌റൂം ഫര്‍ണിഷ്ഡ് ഫ്‌ളാറ്റ് വില്‍പ്പനയ്ക്ക്. വില വെറും 60000 പൗണ്ട് മാത്രം. ഒക്ടോബറില്‍ ഉടമ കേരളത്തിലെത്തും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക ; ഫോണ്‍ നമ്പര്‍ 0447883017076 താമസിക്കാനോ വാടകയ്ക്ക് നല്‍കാനോ

More »

Crime

നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; 25 കാരനായ യുവാവിനെതിരെ കേസ്
മോഡലും പ്രമുഖ ടെലിവിഷന്‍ സീരിയല്‍ നടിയുമായ യുവതിയെ 25 കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ആല്‍വാല്‍ ജില്ലയിലെ നിമ്രാനയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. യുവതിയുടെ പരാതി പ്രകാരം ആല്‍വാര്‍ പോലീസ്

More »Technology

പങ്കാളികളെ തേടാനും പ്രണയം പങ്കുവയ്ക്കാനുമുള്ള ഡേറ്റിങ്ങ് ആപ്പുമായി ഫേസ്ബുക്ക്
പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അംഗത്തിന് ഒരുങ്ങുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള

More »

Cinema

രണം പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കാമായിരുന്നില്ലേ ; വിമര്‍ശിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ്
തന്റെ പുതിയ ചിത്രമായ രണം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും

More »

Automotive

9ാമത് കുനമ്മാവ് വരാപ്പുഴ കുടുംബ സംഗമം ഇംഗ്ലണ്ടിലെ ഗ്ലൗസ്റ്റര്‍ഷയറില്‍ ജൂലൈ 27 മുതല്‍
9 ാമത് കൂനംമ്മാവ് വരാപ്പുഴ കുടുംബസംഗമം ഇംഗ്ലണ്ടിലെ Gloucestershireല്‍ ജൂലൈ 27/28/29/30 തീയതികളില്‍ ഒത്തു ചേരുന്നു. വിശുദ്ധ ചാവറയച്ചന്റെയും ദേവ ദാസി മദര്‍ ഏലീശായുടെയും പുണ്യ ശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്ര പ്രസിദ്ധമായ കൂനം മ്മാവിലെയും മുന്‍ ദേശീയ

More »

Health

സെക്‌സല്ല സെക്‌സ് ചാറ്റ് ; വിദ്യാര്‍ത്ഥികള്‍ക്ക് സെക്‌സിനേക്കാള്‍ താല്‍പര്യം സെക്‌സ് ചാറ്റുകളോട് ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിങ്ങനെ
വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്‌സിനേക്കാള്‍ താല്‍പര്യം സെക്‌സ് ചാറ്റിംഗിലാണെന്ന് പഠനം. സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതില്‍ വ്യാപൃതരാണ്. ലോസ് ആഞ്ചല്‍സില്‍ 1300 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്

More »

Women

കുട്ടികളെ പീഡിപ്പിച്ച സംഭവം ; ചിലിയിലെ 34 ബിഷപ്പുമാര്‍ കൂട്ടരാജിയ്ക്ക് തയ്യാറായി
കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പുരോഹിതനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ചിലിയിലെ ബിഷപ്പുമാര്‍ കൂട്ടരാജിയ്ക്ക് ഒരുങ്ങുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് നല്‍കിയ കത്തിലാണ് റോമന്‍ കാത്തലിക് വിഭാഗത്തിലെ 34 ബിഷപ്പുമാരും

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി

മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂള്‍ സെക്രട്ടറി, വടവാതൂര്‍ ക്ഷീര വ്യവസായസംഘം

More »

Sports

പരമ്പര നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കൊഹ്ലി

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊഹ്ലി. 937 പോയിന്റുമായാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അടിയറവ് പറഞ്ഞതോടെ

More »

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

പെര്‍ത്ത്: രാജ്യങ്ങള്‍ കൈകോകോര്‍ത്തു, ലോകത്തിലെ ഏറ്റവും അപകടകരവും നിഗൂഡവുമായ സമുദ്രമേഖലയില്‍ രണ്ടു ദിവസം ജീവനുമായി മല്ലിട്ട മലയാളി നാവികന്‍ ജീവിതത്തിലേക്ക്. അപകട

അഭിമന്യു വധം: പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇന്് കോടതിയില്‍ സമര്‍പ്പിക്കും. അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരായ കുറ്റപത്രമാണ്

കഞ്ചാവ് വേട്ടയ്ക്കിടെ ഉദ്യോഗസ്ഥരെ കുത്തി് വീഴ്ത്തി പ്രതികള്‍ രക്ഷപ്പെട്ടു

ചങ്ങരംകുളം:കഞ്ചാവ് വേട്ടക്കിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പിച്ച് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ്

വെപ്പുപല്ലുളളവര്‍ ജാഗ്രതൈ-ഉറക്കത്തില്‍ വെപ്പുപല്ലു വിഴുങ്ങിയ ഫിലിപ്പൈന്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റാസല്‍ഖൈമ: അബദ്ധത്തില്‍ വെപ്പുപല്ലുവിഴുങ്ങിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായതിനാല്‍ ജീവന്‍ തിരിച്ച് കിട്ടി. ആശുപത്രിയിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തി പല്ല്

അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കാനാകുമെന്ന് നാവികസേന

കൊച്ചി: സാഹസിക പായ് വഞ്ചിയോട്ട മത്സരത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അകപ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷിക്കാനാകുമെന്ന് നാവികസേന. അഭിലാഷിനായുളള തെരച്ചിലില്‍

എറണാകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

കൊച്ചി: നഗരത്തിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികരും. ബൈക്കും ബൈക്കും

ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്; മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു

മുംബൈ: രാജ്യത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. മുംബൈയില്‍ തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90

പ്രളയം: മുഖ്യമന്ത്രി ഇന്ന് കേന്ദ്ര സംഘത്തെ കാണും

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ സ്ഥിതിഗതികള്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ