ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.


2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം ഭദ്രാസനാധിപന്‍ അഭിവന്ദ്യ പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.


ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, വര്‍ണ്ണശഭളമായ റാസയും, ശ്ലൈഹീക വാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

ഇന്ത്യയുടെ അപ്പോസ്‌തോലനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ട്രസ്റ്റി മിസ്റ്റര്‍. തോമസ് വറുഗീസ്, സെക്രട്ടറി മിസ്റ്റര്‍ ബ്ലസ്സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) (346) 342 9998

മിസ്റ്റര്‍. തോമസ് വറുഗീസ് (ട്രസ്റ്റീ) (832 ) 875 4780

മിസ്റ്റര്‍ ബ്ലസ്സണ്‍ വര്‍ഗ്ഗീസ് (സെക്രട്ടറി) (281) 3006395

Other News in this category



4malayalees Recommends