ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ; ഭാര്യ സഹോദരനെ വിവാഹം ചെയ്തതിലുള്ള പക

ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ; ഭാര്യ സഹോദരനെ വിവാഹം ചെയ്തതിലുള്ള പക
ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും അറസ്റ്റിലായി. ജയിലിലായിരുന്ന സമയത്ത് തന്റെ ഭാര്യ, തന്റെ തന്നെ ഇളയ സഹോദരനെ വിവാഹം ചെയ്തുവെന്ന് മനസിലാക്കിയതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു.

ബിഹാര്‍ സ്വദേശിയായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. നേരത്തെ ഒരു മാല പൊട്ടിക്കല്‍ കേസില്‍ ഇയാള്‍ നാല് വ!ര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഗുരുഗ്രാമത്തിലെ ജയിലിലായിരുന്നു. ഈ സമയം കൊണ്ട് ഭാര്യ വിജയിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിജയുടെ ഇളയ സഹോദരനെ അവര്‍ വിവാഹം ചെയ്തു. പിന്നീട് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു.

ശിക്ഷ കഴിഞ്ഞ് ഏപ്രില്‍ 24നാണ് വിജയ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴാണ് ഭാര്യ ഉപേക്ഷിച്ച് പോയി തന്റെ സഹോദരനെത്തന്നെ വിവാഹം ചെയ്‌തെന്ന് മനസിലാക്കിയത്. അന്ന് രാത്രി തന്നെ വീട്ടില്‍ ഇതേച്ചൊല്ലി വഴക്കുണ്ടാക്കി. ദേഷ്യത്തിനൊടുവില്‍ ഇവരുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയെടുത്ത് നിലത്തടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

പിറ്റേ ദിവസം രാവിലെയാണ് ജീവനറ്റ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതെന്ന വിവരം പൊലീസിന് കിട്ടിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പിന്നീട് കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Other News in this category



4malayalees Recommends