വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍

വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍.. വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍
വനിതാ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന രീതിയില്‍ റേറ്റിംഗ് ചെയ്ത ആണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റിംഗ് വുഡിലെ ഏറെ പ്രശസ്തമായ യാര വാലി ഗ്രാമര്‍ സ്‌കൂളിലാണ് സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീല രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തരംതിരിച്ചത്. ഈ തരംതിരിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ലൈംഗിക പീഡനത്തിന് പ്രേരിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് പെണ്‍കുട്ടികളെ തരംതിരിക്കാനായി ഉപയോഗിച്ചത്. വൈഫി, ക്യൂട്ടി, അണ്‍റേപ്പബിള്‍ എന്നതടക്കമുള്ള പദങ്ങളാണ് തരംതിരിക്കലിന് ഉപയോഗിച്ചത്. ക്യാംപസിലെ ഏതാനും വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ തരംതിരിക്കല്‍ പട്ടികയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വലിയ രീതിയില്‍ സഹപാഠികളെ അപമാനിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിയെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വിശദമാക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ സ്‌കൂളിന് താങ്ങാനാവില്ലെന്ന് വ്യക്തമാക്കിയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥിനികളെ അപമാനിക്കാനുള്ള ക്രൂരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പട്ടികയെന്നാണ് വിലയിരുത്തല്‍.

കുട്ടികളെ പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വിവരം പൊലീസിലും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കിയത്.

Other News in this category



4malayalees Recommends