കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു
കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്.

കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ തേടിയെത്തിയത്. സ്‌കാനിലാണ് അന്യ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിയെന്ന് വ്യക്തമായത്. എന്നാല്‍

മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഡോക്ടര്‍ന്മര്‍ സിടി സ്‌കാനില്‍ അന്യ പദാര്‍ത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷം നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന് കുടുംബത്തെ അറിയിച്ചു.

ഇതോടെയാണ് കുട്ടിയെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. സിടി സ്‌കാനിലൂടെ ശ്വാസ നാളിയില്‍ തറച്ച് കയറിയ എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബ്രോങ്കോസ്പിയിലൂട തന്നെയാണ് പുറത്തെടുത്തത്.

3.2 സെന്റി മീറ്റര്‍ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയത്. രണ്ട് തവണ ബ്രോങ്കോസ്പിക്ക് ശ്രമിച്ചപ്പോള്‍ ബള്‍ബ് വീണ്ടും മുന്നോട്ട് നീങ്ങുകയും പെട്ടന്ന് പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയില്‍ ശ്വാസകോശ നാളിയില്‍ കുറുകെ തറച്ച് തയറിയ അവസ്ഥയിലാവുകയായിരുന്നു. മൂന്ന് പീഡിയാട്രിക് സര്‍ജന്‍മാരും അനസ്തീഷ്യ വിദഗ്ധരുടേയും സാന്നിധ്യത്തിലാണ് കോശങ്ങളില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ബ്രോങ്കോസ്പിയിലൂടെ മാറ്റിയത്.

Other News in this category



4malayalees Recommends