ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ
ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും പിടികൂടിയ നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ത്തിട്ടില്ല. ഏതാണ്ട് 30 കോടിയിലേറെ രൂപ ഉണ്ടാകുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി റെയ്ഡ്. വകുപ്പ് മേധാവി വീരേന്ദ്ര കെ റാം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേസില്‍ അറസ്റ്റിലായിരുന്നു.

പിടികൂടിയ നോട്ടുകളില്‍ ഭൂരിഭാഗവും 500ന്റേതാണ്. പണത്തിനുപുറമേ സ്വര്‍ണാഭരണങ്ങളും റെയ്ഡില്‍ ഇഡി പിടിച്ചെടുത്തു.

Other News in this category



4malayalees Recommends