റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി യുടെ യു കെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. യു കെയിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ തമിഴ് സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഗില്ലി കയറിയിരിക്കുന്നത്. ഒരു റീ റിലീസ് ചിത്രം ആദ്യമായാണ് വിദേശത്ത് ഇത്തരത്തില്‍ സ്വാീകരിക്കപ്പെടുന്നത് എന്നതും പ്രത്യേകതയാണ്.
ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, ശിവകാര്‍ത്തികേയന്റെ അയലാന്, രജനികാന്തിന്റെ ലാല്‍സലാം എന്നീ സിനിമകളെ പിന്നിലാക്കിക്കൊണ്ടാണ് ?ഗില്ലിയുടെ നേട്ടം. 55 ലക്ഷത്തിന് മുകളിലാണ് ?ഗില്ലി യു കെയില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ 49 ലക്ഷവും അയലാന് 27 ലക്ഷവും 20 ലക്ഷത്തിനോടടുത്തുമാണ് യു കെ ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു വാരത്തിനുള്ളില്‍ സിനിമ 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു. തമിഴകത്തെ റീ റിലീസുകളില്‍ 20 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്!യുടെ ആദ്യ സിനിമ കൂടിയായിരുന്നു.