അമേരിക്കയില്‍ താപനില -50 ഡിഗ്രിയിലേക്ക്; ആര്‍ട്ടിക് ബ്ലാസ്റ്റ് താപനില കുത്തനെ താഴ്ത്തും; അടുത്ത ആഴ്ചയോടെ വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ കൊടുംതണുപ്പ് ആഞ്ഞടിക്കും

അമേരിക്കയില്‍ താപനില -50 ഡിഗ്രിയിലേക്ക്; ആര്‍ട്ടിക് ബ്ലാസ്റ്റ് താപനില കുത്തനെ താഴ്ത്തും; അടുത്ത ആഴ്ചയോടെ വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ കൊടുംതണുപ്പ് ആഞ്ഞടിക്കും
അമേരിക്കയിലെ വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ താപനില -50 ഡിഗ്രിയിലേക്ക് താഴുന്നു. ആര്‍ട്ടിക് ബ്ലാസ്റ്റാണ് താപനില കുത്തനെ കുറയ്ക്കാന്‍ ഇടയാക്കുന്നത്. അടുത്ത അഞ്ച് മുതല്‍ പത്ത് വരെ ദിവസങ്ങള്‍ക്കുള്ളില്‍ പസഫിക് നോര്‍ത്ത് വെസ്റ്റിലും, സെന്‍ഡ്രല്‍, മിഡ്‌വെസ്റ്റ് മേഖലയിലും പോളാര്‍ വോര്‍ടെക്‌സ് പടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

യുഎസിന്റെ മധ്യ, കിഴക്കന്‍ മേഖലകളിലേക്ക് അടുത്ത ആഴ്ച അവസാനത്തോടെ തണുത്തുറഞ്ഞ കാലാവസ്ഥ എത്തിച്ചേരുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വ്വീസിന്റെ ക്ലൈമറ്റ് പ്രഡിക്ഷന്‍ സെന്റര്‍ കാണിക്കുന്നത്. ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ 78 ഡിഗ്രി താഴേക്കാണ് പെട്ടെന്നുള്ള വ്യതിയാനം കാരണമാകുന്നത്.

ഇതിന് പുറമെ തണുത്ത കാറ്റ് വീശുന്നതിനാല്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സൗത്ത് ഈസ്റ്റ് മേഖലയിലെ കുന്നുകള്‍ മൂലം തണുപ്പ് കാറ്റ് യുഎസിന്റെ വെസ്റ്റ് ഭാഗങ്ങളിലും, കാനഡയിലുമായി ഒതുങ്ങുമെന്നാണ് കരുതുന്നത്. 2021 ഫെബ്രുവരിയിലെ ഉറി കൊടുങ്കാറ്റ് സൃഷ്ടിച്ച കാലാവസ്ഥാ ദുരന്തത്തിന് സമാനമായ സ്ഥിതിയാണ് പ്രവചിക്കപ്പെടുന്നത്.

ടെക്‌സാസിലെ 4 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ആ ഘട്ടത്തില്‍ വൈദ്യുതി നഷ്ടമായത്. കൊടുങ്കാറ്റില്‍ 365 ജനറേറ്ററുകള്‍ തകര്‍ന്നതാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതിനിടെ നോര്‍ത്ത് ഈസ്റ്റ് മഖലയിലെ ഹഡ്‌സണ്‍ വാലിയില്‍ 15 ഇഞ്ച് മഞ്ഞ് വീഴിച്ച് കൊടുങ്കാറ്റ് തുടരുകയാണ്.
Other News in this category



4malayalees Recommends