സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്)  പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്
ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്.

എസ് എം എ യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു.


സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും മുന്‍ പതിവുപോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ത്തു..



വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ റിധം 2024 എന്നപേരില്‍ നടത്തപ്പെട്ടു.


ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.


അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു.


തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.



പ്രസിഡന്റ്: എബിന്‍ ബേബി


സെക്രട്ടറി :ജിജോ ജോസഫ്


ട്രഷറര്‍: ആന്റണി സെബാസ്റ്റ്യന്‍


വൈസ് പ്രസിഡന്റ്: ജെ. ജേക്കബ് & ജയ വിബിന്‍


ജോയിന്റ് സെക്രട്ടറി: സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്


പിആര്‍ഒ: സിബി ജോസ് & ഐനിമോള്‍ സാജു


എക്‌സ് ഓഫീസ് കോ: റോയ് ഫ്രാന്‍സിസ് & ബേസില്‍ ജോയ്


സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍: സജി ജോര്‍ജ് മുളക്കല്‍ , ജെ ജേക്കബ് & ജോസ് ജോണ്‍


ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍: രാജലക്ഷ്മി രാജന്‍ & ജയ വിബിന്‍


എക്‌സിക്യൂട്ടീവ് കമ്മിറ്റി. മെംബേര്‍സ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്‌നേഹ റോയ്‌സണ്‍




News update by:PRO Sibi Jose & Inymol Saju


Other News in this category



4malayalees Recommends