പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല
കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയാണ് ഇക്കാര്യം അറിയിച്ചത്. പിഴയ്‌ക്കൊപ്പം അവയ്‌ക്കൊപ്പം വരുന്ന ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് സാധ്യമല്ലാത്തതിനാലാണ് തീരുമാനം

Other News in this category



4malayalees Recommends