ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ലോകത്തിലെ ഏറ്റവും വലുത് മാത്രമല്ല, ഏറ്റവും മികച്ചതും അത്യാധുനിക സാങ്കേതികവിദ്യയുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നതുമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏകദേശം 35 ബില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ (അഥവാ 128 ബില്യണ്‍ ദിര്‍ഹം, അല്ലെങ്കില്‍ 2.9 ലക്ഷം കോടി രൂപ) ചെലവിലാണ് പുതിയ വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, ഏറ്റവും വലിയ തുറമുഖം തുറമുഖം, ഏറ്റവും വലിയ നഗരകേന്ദ്രം തുടങ്ങിയ സവിശേഷതകള്‍ ദുബായ്ക്ക് സ്വന്തമാവുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത എക്‌സ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends