വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു
മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ പ്രദേശത്തും പതിനഞ്ചോളം വാട്ടര്‍ ടാങ്കറുകളാണ് വെള്ളം നീക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തില്‍ നൂറോളം വാട്ടര്‍ ടാങ്കുകള്‍ വിവിധ മേഖലകളില്‍ വെള്ളം പമ്പു ചെയ്തു കളയുകയാണ്. ഇന്നു വൈകീട്ടോ നാളെയോ പ്രദേശത്തെ വെള്ളക്കെട്ട് നീങ്ങുമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends