ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകായിരുന്നു. വീട്ടില്‍ സ്വകാര്യം പഠനം നടത്തുകയായിരുന്നു മുഹമ്മദ് അബ്ദുല്ല പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് അലിയുടെ ഇരട്ട ആണ്‍കുട്ടികളില്‍ ഒരാളാണ്.

മുഹമ്മദ് താമസിക്കുന്ന കെട്ടിടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടി ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് നടന്നുപോകുന്നതായി കാണുന്നുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ദൃശ്യവും ലഭിച്ചിട്ടില്ല. കാണാതാകുന്ന സമയത്ത് മുഹമ്മദ് മുഴുക്കൈ ഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്.

Other News in this category



4malayalees Recommends