പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയന്‍ ശ്യാം രംഗീല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയന്‍ ശ്യാം രംഗീല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.

ഈ ആഴ്ച തന്നെ വാരണാസിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ശ്യാം രംഗീല വ്യക്തമാക്കി. 2014 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു താന്‍. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറി. ഇന്ന് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പറ്റാതായെന്ന് ശ്യാം പറയുന്നു.

Other News in this category



4malayalees Recommends