ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍
ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുത്തിയത് ഇവരല്ലെന്ന് തെളിഞ്ഞത്. 500 രൂപ നല്‍കണമെന്നും തിരികെ ഗൂഗിള്‍ പേ ചെയ്ത് തരാമെന്നും യദു കൃഷ്ണന്‍ ഓം പ്രകാശിനോട് പറഞ്ഞു. പണം നല്‍കാതെ വന്നപ്പോഴാണ് ഇടതു നെഞ്ചിന് മുകളില്‍ കുത്തിയത്. ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തു നിന്നാണ് യദുകൃഷ്ണനെ പിടികൂടിയത്.

Other News in this category



4malayalees Recommends