ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്
ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും.

ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്.

- കാംബ്രിയന്‍

- കാനാഡോര്‍

- കൊണെസ്‌റ്റോഗ

- ഫാന്‍ഷോവ്

- ജോര്‍ജിയന്‍

- ലാംബ്സ്റ്റണ്‍

- ലോയലിസ്റ്റ്

- നിയാഗര

- നോര്‍ത്തേണ്‍

- സോള്‍ട്ട്

- സര്‍ സാന്‍ഫോര്‍ഡ് ഫ്‌ളെമിംഗ്

- സെന്റ് ക്ലെയര്‍

- സെന്റ് ലോറന്‍സ് എന്നിവയാണ് ഈ 13 പബ്ലിക് കോളേജുകള്‍.

ഓരോ കോളേജും എത്രത്തോളം എന്റോള്‍മെന്റ് കുറയ്ക്കുമെന്ന് വ്യക്തമായിട്ടില്ല. അതേസമയം 2023-ല്‍ സ്റ്റഡി പെര്‍മിറ്റുകള്‍ അംഗീകരിച്ച ടോപ്പ് 10 സ്ഥാപനങ്ങളില്‍ ഇവയിലെ 5 കോളേജുകള്‍ ഉണ്ടെന്നത് പ്രസക്തമാണ്.

ഒന്റാരിയോയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ചുരുക്കുമ്പോള്‍ മറ്റ് അഞ്ച് പ്രവിശ്യങ്ങളില്‍ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആല്‍ബെര്‍ട്ട, ന്യൂഫൗണ്ട്‌ലാന്‍ഡ് & ലാബ്രഡോര്‍, യുകോണ്‍, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ്, നുനാവുറ്റ് എന്നിവയാണ് ഇത്.

Other News in this category



4malayalees Recommends