കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി
കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായി. വീഡിയോയില്‍ ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും താന്‍ പണം ലാഭിക്കുന്നതായി പ്രജാപതി വ്യക്തമാക്കി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ട്രസ്റ്റുകളും പള്ളികളും ചേര്‍ന്ന് കോളേജുകളിലും സര്‍വ്വകലാശാലകളിലും സ്ഥാപിച്ചിട്ടുള്ള ഫുഡ് ബാങ്കുകളില്‍ നിന്നാണ് തനിക്ക് പലചരക്ക് സാധനങ്ങള്‍ സൗജന്യമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഴങ്ങള്‍, പച്ചക്കറികള്‍, റൊട്ടി, സോസുകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വന്തം ഭക്ഷണ ശേഖരവും പ്രജാപതി വീഡിയോയില്‍ കാണിച്ചു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ടിഡി ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഫുഡ് ബാങ്കുകള്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അവ ഉപയോഗിച്ച് സമ്പാദ്യം നേടാന്‍ അനുവദിക്കാന്‍ പാടില്ല. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവ ലഭ്യമാകരുതെന്നുമുള്ള വാദം പലരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തി. വിവാദത്തെ തുടര്‍ന്ന് പ്രജാപതിയെ ടിഡി ബാങ്ക് പിരിച്ചുവിട്ടു.

ഈ വ്യക്തിക്ക് കാനഡയിലെ ടിഡി ബാങ്കില്‍ ബാങ്ക് ഡാറ്റാ സയന്റിസ്റ്റായി ജോലിയുണ്ട്. പ്രതിവര്‍ഷം ശരാശരി 98000ഡോളര്‍ ലഭിക്കുന്ന ഇയാള്‍ ചാരിറ്റി ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് എത്രത്തോളം സൗജന്യ ഭക്ഷണം ലഭിക്കുന്നുവെന്ന് കാണിക്കുന്ന ഈ വീഡിയോ അഭിമാനത്തോടെ അപ്ലോഡ് ചെയ്തു. ,, സോഷ്യല്‍മീഡിയയില്‍ ഒരു ഉപയോക്താവ് വിമര്‍ശിച്ചു. പിന്നീട് ഇയാള്‍ ബാങ്ക് പുറത്താക്കിയ വിവരവും ഒരു ഉപയോക്താവ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

Other News in this category



4malayalees Recommends