ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ് ; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ് ;  ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
ഇന്ത്യക്കാരനായ എം ടെക് വിദ്യാര്‍ത്ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പൊലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ച്. ഹരിയാന കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും.

മേയ് അഞ്ച് ഞായറാഴ്ച മെല്‍ബണിലെ ഒര്‍മോണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടനിലക്കാരനായി സംസാരിക്കവേയാണ് നവജീതിന് കുത്തേറ്റത്. നവജീതിന്റെ സുഹൃത്ത് താമസ സ്ഥലത്തു നിന്നും അവരുടെ സാധനങ്ങള്‍ എടുക്കാന്‍ നവജീതിന്റെ കൂടെകൊണ്ടുപോയിരുന്നു. സുഹൃത്ത് മുറിയിലേക്ക് പോയ സമയത്ത് നവജീത് പുറത്ത് കാറിലിരിക്കുകയായിരുന്നു.

താമസ സ്ഥലത്ത് നിന്ന് പ്രതികളുമായുള്ള തര്‍ക്കത്തിന്റെ ശബ്ദം കേട്ടാണ് നവജീത് അങ്ങോട്ടെത്തിയത്. തര്‍ക്കത്തില്‍ നവജീത് ഇടപെട്ടതോടെ പ്രതികള്‍ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് അമ്മാവന്‍ വ്യക്തമാക്കി. ഒന്നരവര്‍ഷം മുമ്പാണ് നവജീത് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയത്. കര്‍ഷകനായ നവജീതിന്റെ പിതാവ് ഒന്നരയേക്കറോളമുള്ള ഭൂമി വിറ്റായിരുന്നു മകനെ പഠനത്തിനായി അയച്ചത്.

Other News in this category



4malayalees Recommends