Cinema

ദൃശ്യം 2 പത്തു തവണയെങ്കിലും കണ്ടിട്ടുണ്ടാകും ; ഗൗതം മേനോന്‍
മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2വും ഗംഭീര വിജയമാണ് നേടിയത്. ദൃശ്യം 2 താന്‍ പത്തു തവണ കണ്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍ ഇപ്പോള്‍. മോഹന്‍ലാല്‍ ആരാധകനായ താന്‍ അഭിനയിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ കമല്‍ഹാസന്‍ സിനിമകളുടെ വലിയ ആരാധകനാണ്. അതേ കുറിച്ച് ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ടെന്നും അതേസമയം താനൊരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്നും ഗൗതം മേനോന്‍ പറയുന്നു. താന്‍ അഭിനയം തുടങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ദൃശ്യം 2 പത്ത്

More »

സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായി ; ദീപിക
കോവിഡ് മാറ്റിമറിച്ചെന്ന് നടി ദീപിക.'കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വളരെയധികം മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണില്‍ ഭര്‍ത്താവ് റണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടാമത്തെ ലോക്ക്ഡൗണില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവര്‍ക്കും രോഗം ബാധിക്കുന്നത്. ആദ്യത്തെ

More »

'മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോള്‍, എന്തെങ്കിലും തന്നാല്‍ മതിയെന്നായിരുന്നു സേവാഭാരതിക്കാര്‍ പറഞ്ഞത്' വിവാദത്തില്‍ കുണ്ടറ ജോണിയുടെ മറുപടി
അടുത്തിടെ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം മേപ്പടിയാനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചെന്നും, നായകന്‍ നിലവിളക്കു കത്തിച്ചെന്നുമൊക്കെയായിരുന്നു വിവാദം. സംഭവത്തില്‍ വിശദീകരണവുമായി സിനിമയുട അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ കുണ്ടറ ജോണിയും

More »

അവര്‍ അവിടെ വലിയ സീന്‍ തന്നെ ഉണ്ടാക്കി; മുംബൈയിലെ ഹോട്ടലില്‍ നിന്ന് നടി പ്രിയ വാര്യര്‍ക്ക് നേരെ മോശം പെരുമാറ്റം; സംഭവം പങ്കുവച്ച് താരം
മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയ വാര്യര്‍. ഹോട്ടലിന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്. ' ഫെര്‍ണ്‍ ഗോര്‍ഗോണ്‍ എന്ന ഹോട്ടലിന് ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത്

More »

ദേവദാസിയായ സായ് പല്ലവി സുന്ദരിയല്ലെന്ന പോസ്റ്റ് ; വിമര്‍ശനവുമായി തെലങ്കാന ഗവര്‍ണര്‍
ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനായി ഗംഭീര മേക്കോവര്‍ നടി സായ് പല്ലവി നടത്തിയിരുന്നു. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ്‌യുടെ വീഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ ദേവദാസി വേഷത്തില്‍ എത്തിയ സായ് പല്ലവി സുന്ദരിയല്ലെന്ന തമിഴ് പോസ്റ്റ് വൈറലായിരുന്നു. ഇതിനെതിരെ വലിയ

More »

ഒരാള്‍ക്ക് എതിരെ എന്തും പറയാമോ, മര്യാദ വേണ്ടേ; ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ അരുണ്‍ ഗോപി
 ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ബൈജു കൊട്ടാരക്കരക്കെതിരെ സംവിധായകന്‍ അരുണ്‍ ഗോപി വക്കീല്‍ നോട്ടീസ് അയച്ചു. 'ഒരാള്‍ക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെ. അല്ലെങ്കില്‍ നേരിട്ട് അറിയാവുന്ന കാര്യമായിരിക്കണം. ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. 'അരുണ്‍ ഗോപി പറഞ്ഞു. നടിയെ

More »

നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും വിവാഹിതയാകുമെന്നുമുള്ള വാര്‍ത്ത ; പ്രതികരണവുമായി ഭര്‍ത്താവ്
ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ സജീവമായിരുന്നു നടി നമിത. ഇതിനിടെ തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്‍മാരില്‍ ഒരാളായ ശരത് ബാബുവുമായി താരം പ്രണയത്തിലാണെന്നും വിവാഹം ചെയ്യും എന്ന ഗോസിപ്പുകളും താരത്തിനെതിരെ പ്രചരിച്ചിരുന്നു. കാമുകനും നിര്‍മ്മാതാവുമായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷവും നമിതയെ ഗോസിപ്പുകള്‍ വേട്ടയാടുകയായിരുന്നു.

More »

തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവും ; ലക്ഷ്മി പ്രിയ
തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് നടി ലക്ഷ്മി പ്രിയ. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപടകങ്ങളെ കുറിച്ചാണ് പറയാം നേടാം എന്ന ഷോയില്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്. തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം

More »

'അഭ്യൂഹങ്ങളല്ല വാര്‍ത്ത കൊടുക്കൂ'സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റ് ; നാഗാര്‍ജുന
സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന. ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് നാഗര്‍ജുന പറയുന്നു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സാമന്തയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്ത എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍

More »

ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം ; ചിലവ് ഏകദേശം 835 കോടി ?

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍

നടികര്‍ സംഘത്തിന് ധനുഷിന്റെ വക ഒരു കോടി രൂപ

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് സംഭാവന ഏറ്റുവാങ്ങിയത്. സംഘടന ധനുഷിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭാവന വാങ്ങുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത്

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, പലരും മുന്നറിയിപ്പ് തന്നിരുന്നു.. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്'' ; മറുപടിയുമായി ടൊവിനോ

'വഴക്ക്' എന്ന സിനിമയുടെ തിയറ്റര്‍ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ നടന്‍ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി

മോഹന്‍ലാല്‍ ചിത്രവും ടൊവിനോ ചിത്രവും ഒരേ സമയം തിയറ്ററുകളിലേക്ക് ?

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസും ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണവും (എആര്‍എം) ക്ലാഷ് റിലീസിനോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ചിത്രങ്ങളും സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്ങനെയെങ്കില്‍ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെ ക്ലാഷ് ആണ്