Cinema

ദിലീപ് കേസില്‍ വഴിത്തിരിവ്; മുന്‍ വീട്ടു ജോലിക്കാരന്‍ നടനെതിരെയുള്ള പുതിയ സാക്ഷി
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി. ദീലിപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേര്‍ത്തല സ്വദേശിയാണ് ദിലീപിനെതിരെ പുതിയ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകന്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന

More »

പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുഞ്ഞോം അതോ ആണ്‍കുഞ്ഞോ? ചര്‍ച്ചകളോട് പ്രതികരിച്ച് മീര ചോപ്ര
തങ്ങള്‍ മാതാപിതാക്കളായി എന്ന് അറിയിച്ചു കൊണ്ട് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും പങ്കുവച്ച ട്വീറ്റ് ചര്‍ച്ചയാണ്. പലരും വിമര്‍ശിച്ചപ്പോഴും കുഞ്ഞ് പെണ്ണ് ആണോ അതോ ആണ് ആണോയെന്ന് അറിയാനുള്ള തിടുക്കത്തിലായിരുന്നു ആരാധകര്‍. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകളും നടന്നിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുട്ടിയാണെന്ന് ചില മാധ്യമങ്ങള്‍

More »

ആ രംഗങ്ങളില്‍ 'അമൃതം ഗമയ'യിലെ മോഹന്‍ലാലിനെ പ്രണവ് ഓര്‍മ്മിപ്പിച്ചു, ഇയാള്‍ അസാമാന്യ കഴിവുകളുള്ള ജീനിയസാണ്: ടി.എന്‍ പ്രതാപന്‍
ഹൃദയം' സിനിമയെയും പ്രണവ് മോഹന്‍ലാലിനെയും അഭിനന്ദിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. റാഗിംഗ് രംഗങ്ങളില്‍ പ്രണവ് അച്ഛന്‍ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചു എന്നാണ് ടി.എന്‍ പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണ് എന്നും എം.പി പറയുന്നു. ടി.എന്‍. പ്രതാപന്റെ കുറിപ്പ്: ഹൃദയഹാരിയായ ഒരു

More »

സന്ദേശം അയച്ച ആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന്‍ ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നും മമ്മൂട്ടി പ്രതികരിച്ചതായി അവര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ

More »

പുഷ്പ 2 വിന് ഓഫര്‍ ചെയ്തത് നാനൂറു കോടി ; നിരസിച്ച് നിര്‍മ്മാതാക്കള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

More »

ഈ പ്രവണത നല്ലതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ ,മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരണത്തില്‍ ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ സിനിമയുടെ വ്യാജപ്പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ 4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാന്‍'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും

More »

'അമ്മ ഒന്നേയുള്ളു, ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമന്നവള്‍, പ്രിയങ്ക കുഞ്ഞിനെ തട്ടിയെടുത്തവള്‍ ; നടിയെ വിമര്‍ശിച്ച് നിര്‍മ്മാതാവ്
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം പങ്കുവച്ച നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക്ക് ജൊനാസിനും എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്. പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍. ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക്

More »

പെട്ടെന്ന് അസഹനീയമായ പനി, തളര്‍ച്ച ശരീരവേദന; തനിച്ചായത് 12 ദിവസം! പലതും പഠിച്ചു ; കോവിഡ് ബാധിച്ചതിനെ കുറിച്ച് റിമി ടോമി
കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ ദിനങ്ങളിലെ അനുഭവം പങ്കുവെച്ച് ഗായികയും നടിയും അവതാരകയും കൂടിയായ റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളര്‍ച്ചയും തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് ബാധിച്ചത്. ശേഷം 12 ദിവസം തനിച്ചായിരുന്നുവെന്നും ഈ ദിവസങ്ങളില്‍ പലതും പഠിച്ചുവെന്നും താരം പറയുന്നു. സന്തോഷത്തോടെയിരുന്ന് ധൈര്യപൂര്‍വം ഓരോ ദിനവും

More »

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു പിന്തുണ അറിയിച്ചു ; ബാലചന്ദ്രകുമാര്‍
നടന്‍ ദിലീപിനെതിരെ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു. 'മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി

More »

അത്തരം കമന്റുകള്‍ ചിലപ്പോഴൊക്കെ എന്നെ തകര്‍ത്തു കളയാറുണ്ട്: അനാര്‍ക്കലി മരിക്കാര്‍

2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ, ബി 32 മുതല്‍ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാര്‍ക്കലി നടത്തിയത്. 'മന്ദാകിനി' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ കോമ്പോയാണ് മോഹന്‍ലാലിന്റെതും പൃഥ്വിരാജിന്റെതും. 'ലൂസിഫര്‍' ഹിറ്റ് ആയതിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യം പൃഥ്വിരാജിന് മുന്നിലെത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമ വരുമെന്ന റിപ്പോര്‍ട്ടുകളും

ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം ; ചിലവ് ഏകദേശം 835 കോടി ?

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍

നടികര്‍ സംഘത്തിന് ധനുഷിന്റെ വക ഒരു കോടി രൂപ

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് സംഭാവന ഏറ്റുവാങ്ങിയത്. സംഘടന ധനുഷിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭാവന വാങ്ങുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത്