Indian

ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ യൂറോപ്പിലേക്കെത്താം ; ഷെങ്കന്‍ വിസയില്‍ ഇളവു നല്‍കി യൂറോപ്യന്‍ യൂണിയന്‍
വിസാ നിബന്ധനകളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യന്‍ യൂണിയന്‍. പുതിയ പരിഷ്‌കാരത്തോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വ!ര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ  യാത്ര മേഖലകളില്‍ ഉണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിബന്ധനകളിലെ ഇപ്പോഴത്തെ ഇളവ്. അമേരിക്കയിലേക്ക് 10 വ!ര്‍ഷ സന്ദര്‍ശക വിസയും യുകെയിലേക്ക് വലിയ ഫീസ് നല്‍കിയെങ്കിലും ദീര്‍ഘകാല സന്ദര്‍ശക വിസയും ലഭിക്കുമ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസകള്‍ ലഭിക്കുന്നതില്‍ ഏറെ കടമ്പകളാണുണ്ടായിരുന്നത്. കുറഞ്ഞ വിസാ കാലാവധി കാരണം സ്ഥിരം സന്ദര്‍ശകര്‍ സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ ഇടയ്ക്കിടെ കടന്നുപോകേണ്ടി വന്നിരുന്നത് പുതിയ

More »

നാലു വയസ്സുള്ള മകനുമൊത്ത് എഞ്ചിനീയറായ യുവതി 11 ാം നിലയില്‍ നിന്ന് ചാടി മരിച്ചു
നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി 11ാം നിലയില്‍ നിന്ന് ചാടി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ കമ്പ്യൂട്ടര്‍ എഞ്ചിനീയറും നാല് വയസ്സുള്ള മകനും ചാടി മരിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം, യുവതി മാനസിക പ്രശ്‌നങ്ങള്‍ക്ക്

More »

'കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് നിങ്ങളുടെ സ്വത്ത് നല്‍കുമോ?': മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ഇതിനിടെ മോദിയുടെ

More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ക്രൂര കൊലപാതകം ; നേഹയുടെ മരണത്തില്‍ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ
ഹുബ്ബള്ളി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമഠിന്റെ മകളുടെ കൊലപാതകത്തിന്റെ നടുക്കം മാറാതെ കര്‍ണാടക. നേഹ ഹിരേമഠിനെ മുന്‍ സുഹൃത്തായ ഫയാസ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇതിനിടെ, ഫയാസിന്റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ അടക്കം

More »

തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ; കര്‍ണാടകയില്‍ യുവതിയുടെ മരണത്തില്‍ പ്രതിഷേധവുമായി എബിവിപി
തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരേമത്ത്. ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിയും കര്‍ണാടക കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ നിരഞ്ജന്‍ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്ന 23കാരന്‍ ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. ഇരുവരും ബിസിഎ കോഴ്‌സ് സമയത്ത്

More »

സല്‍മാന്റെ വസതിക്ക് നേരെ വെടിവെയ്പ്പ്; ലോറന്‍സിന്റെ സഹോദരനെ കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്കു പുറത്ത് വെടിയുതിര്‍ത്ത സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ മുംബൈ പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. സല്‍മാന്റെ വീടിനു നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയത് താനാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അന്‍മോല്‍ ബിഷ്‌ണോയി സമ്മതിച്ചിരുന്നു. സംഭവത്തില്‍

More »

കെജ്‌രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ നിര്‍ത്തി, ഗുളിക മാത്രം; ജയില്‍ അധികൃതര്‍
അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചണ്ടികാട്ടുന്നത്. പ്രമേഹം അലട്ടുന്ന കെജ്‌രിവാളിന് ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിക്കുന്നുവെന്ന ആരോപണം ആംആദ്മി പാര്‍ട്ടി

More »

'ചുവരെഴുത്ത് അദ്ദേഹവും വായിച്ചു'; ഇലോണ്‍ മാസ്‌ക് സന്ദര്‍ശനം റദ്ദാക്കിയതില്‍ ബിജെപിയെ ട്രോളി ജയറാം രമേശ്
ലോകത്തിലെ മുന്‍നിര ടെക് ബിസിനസ്മാനായ ഇലോണ്‍ മാസ്‌ക് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിശ്ചയിച്ചിരുന്ന കൂടിയാലോചന മാറ്റിവെച്ചതിന് പിന്നാലെ ബിജെപിയെയും മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ്. സന്ദര്‍ശനം മാറ്റിവെച്ചതായുള്ള മാസ്‌കിന്റെ എക്‌സ് പോസ്റ്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്. 'ഇലോണ്‍ മാസ്‌ക്

More »

ലാലുപ്രസാദ് കുറേ മക്കളെ ഉണ്ടാക്കി, ഇത്രയും മക്കളെ ഉണ്ടാക്കാമോ?'; വിവാദ പരാമര്‍ശവുമായി നിതീഷ് കുമാര്‍
ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം. ആര്‍ജെഡിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് നിതീഷ്

More »

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍