Kerala

പിടി തോമസിനെ മരണ ശേഷവും കുരിശിന്‍മേല്‍ തറക്കും, മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും, മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്.. സന്ദീപ് വാര്യര്‍
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചത് ഫാസിസ്റ്റ് നടപടികളാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണെന്നും ഇടതു വിരുദ്ധര്‍ ആ പദവിക്ക് അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ.. ബാല്‍ താക്കറെയെ പോലെയുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു . ഞങ്ങള്‍ സ്മരിക്കേണ്ടത് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയുമാണ്. ധീര രക്ത സാക്ഷികള്‍ ' എന്ന് പോസ്റ്റിട്ട കുറ്റത്തിനാണ് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടിയെയും പോസ്റ്റ് ലൈക്ക് ചെയ്ത രേണു എന്ന പെണ്‍കുട്ടിയെയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍

More »

അപകടം സമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.7 കി.മീ; വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയ സമ്പന്നനായ ഡ്രൈവറെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി നല്‍കി !!
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടതിന് കാരണം ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി

More »

വടക്കഞ്ചേരിയില്‍ സ്‌കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചു കയറി ; അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 മരണം ; 40 പേര്‍ക്ക് പരിക്ക് ; ദുരന്ത കാരണം ടൂര്‍ ബസിന്റെ അമിത വേഗം
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി

More »

പൊലീസ് യൂണിഫോമില്‍ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം ; സിസിടിവിയില്‍ പെട്ടു, നാണം കെടുത്തിയെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഓ!ര്‍ഡറില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ ഉത്തരവില്‍ പറയുന്നു.

More »

ഹര്‍ത്താല്‍ ആക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സഹായിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തില്‍ പോപ്പുല്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്തു കൊടുത്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച്

More »

ആദ്യം പഠിക്കുന്നത് നോര്‍വേ മാതൃക, ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി . ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വെയില്‍ എത്തിയത്. രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്പ് നിശ്ചയിച്ച

More »

പാലക്കാട് പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ; ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് ; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പാലക്കാട് യാക്കരയില്‍ തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ചതില്‍ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അമ്മയുെടയും കുഞ്ഞിന്റെയും മരണത്തില്‍ ചികില്‍സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ

More »

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നു
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായി വിവരം. എന്‍ഐഎയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ച്

More »

യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യം നോര്‍വേയില്‍ ; യുകെയും ഫിന്‍ലാന്‍ഡും സന്ദര്‍ശിക്കും
യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.  രണ്ട് ദിവസം മുമ്പ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന്

More »

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ

മാറിയത് പാന്‍ നമ്പറിലെ ഒരക്ഷരം, അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ പകപ്പോക്കല്‍: എം എം വര്‍ഗീസ്

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയെന്ന് പാര്‍ട്ടി സെക്രട്ടറി എം എം വര്‍ഗീസ്. സംഭവത്തില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് ബാങ്ക് ഓഫ് ഇന്ത്യ ക്ഷമ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പാന്‍

മേയര്‍ ഡ്രൈവര്‍ തര്‍ക്കം ; കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂര്‍ പൊലീസ്. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത്

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ