Kerala

ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ 3000 കോടി കടമെടുക്കും; കഴിഞ്ഞ ആഴ്ച കടമെടുത്തത് 1000 കോടി
ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പളപെന്‍ഷന്‍ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്. 3000 കോടിയുടെ കടപത്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 29ന് ഇതിന്റെ ലേലം മുംബൈ റിസര്‍വ് ബാങ്ക് ഓഫിസില്‍ നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബോണസും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് 2 മാസത്തെ പെന്‍ഷനും നല്‍കാനാണ് കടമെടുക്കുന്ന തുക മുഖ്യമായും ഉപയോഗിക്കുന്നത്. നികുതി പിരിവ് ഊര്‍ജിതമാക്കാനും വരുമാനം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ പണം ട്രഷറിയിലെത്തിക്കാനും ശ്രമം

More »

ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തു: ഷോണ്‍ ജോര്‍ജ്
ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്, സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇന്ന് രാവിലെ 7:15നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ

More »

നിപ്പ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി പ്രതിഭ എത്തുന്നു; സജീഷ് പുതുജീവിതത്തിലേക്ക്
നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ

More »

എന്തിനാണ് വിളിച്ചതെന്ന് ആദ്യം അന്വേഷിക്കൂ, കുറ്റക്കാരനെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍'; പൊലീസ് ഉദ്യോഗസ്ഥനുമായുണ്ടായ ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി ആര്‍ അനില്‍
പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്‌നം പറഞ്ഞപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി

More »

ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ; ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ്
ദിലീപ് കേസില്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ ദിലീപിന്റെ സഹോദരനുമായി ഷോണ്‍

More »

കളര്‍ പെന്‍സില്‍ വിഴുങ്ങി, നിലയ്ക്കാതെ ചുമ; കുട്ടിയെയും എടുത്ത് ആശുപത്രിയിലേയ്ക്ക്, അധ്യാപകരുടെ ഇടപെടലില്‍ ആറു വയസ്സുകാരന്‍ രക്ഷപ്പെട്ടു
കളര്‍ പെന്‍സില്‍ വിഴുങ്ങി അവശനിലയിലായ ആറുവയസുകാരനായ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച് അധ്യാപകര്‍. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് ആണ് അധ്യാപകരുടെ കൈപിടിച്ച് വീണ്ടും ജീവിതത്തിലേയ്ക്ക് കയറി വന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ

More »

വിദേശത്തുള്ള ഭര്‍ത്താവ് അറിയാതെ 8 ലക്ഷം കടബാധ്യത; വീട് കൈക്കലാക്കി പണം കണ്ടെത്താന്‍ അമ്മയ്ക്ക് ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി ; അച്ഛനെ കൊല്ലാനുള്ള ശ്രമം പാളി ; വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞത് നിര്‍ണ്ണായകമായി
മകള്‍ അമ്മയെ ചായയില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തി. കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ 58കാരിയായ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തില്‍ 39കാരിയായ മകള്‍ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയ്ക്ക് എലിവിഷം നല്‍കിയതായി ഇന്ദുലേഖ പോലീസിനോട് സമ്മതിച്ചു. അസുഖം ബാധിച്ചെന്ന പേരിലാണ് രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന്

More »

തല പോയാലും താന്‍ ആരെയും ' കൊയപ്പത്തിലാക്കില്ല, വിശ്വസിക്കാം' ശൈലജ ടീച്ചര്ക്ക് മറുപടിയായി കെ ടി ജലീല്‍
തല പോയാലും താന്‍ ആരെയും കുഴപ്പത്തിലാക്കില്ലന്ന് കെ ടി ജലീല്‍. കെ കെ ശൈലജയുടെ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കെ ടി ജലീല്‍ ഇങ്ങനെ പറഞ്ഞത്. ചൊവ്വാഴ്ച നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രസംഗിക്കുന്നതിനിടെ സ്പീക്കറോട് സംസാരിക്കാന്‍ അവസരം തേടിയ ജലീലിനെതിരെ മൈക്ക് ഓണാണെന്ന കാര്യം മറന്ന് 'ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോ'

More »

കുന്നം കുളത്ത് അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു ; ചായയില്‍ വിഷം ചേര്‍ത്തെങ്കിലും രുചി വ്യത്യാസം കൊണ്ട് കുടിച്ചില്ല
തൃശൂര്‍ കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത്

More »

മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക് ; ഒഴിവായത് വന്‍ ദുരന്തം

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക്

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ; വൈദ്യുതി തകരാര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു ; ഉടമ അറസ്റ്റില്‍

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി