India
ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന് മുതല്‍ ആരംഭിക്കും. കാസിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെ ക്ഷേത്രം നിര്‍മ്മിച്ചെന്നും പൊലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചത് എന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ മരിച്ചവരിലുണ്ട്.9 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു. തെക്കന്‍ ബെംഗളൂരുവിലെ ബസവനഗുഡി ബിഎംഎസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. പ്രതിയായ 21 കാരന്‍ ജീവന്‍ ഗൗഡയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 10 നാണ് ക്യാമ്പസിനകത്തെ പുരുഷന്മാരുടെ ശുചിമുറിയില്‍ വച്ച് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഏഴാം
ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ യൂണിഫോം ധരിച്ചായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ അനുമോദന ചടങ്ങില്‍ മോഹന്‍ലാല്‍ താടി
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതുരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. പ്രതികാരം ചെയ്യാന്‍ തോന്നിയിരുന്നുവെങ്കിലും സര്‍ക്കാര്‍ സൈനിക നടപടിക്ക് മുതിര്‍ന്നില്ലെന്ന് ചിദംബരം
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു. 111 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാന്‍
കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവ് പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്. വീടു നിര്‍മ്മാണത്തിന് സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ
ആണ്‍സുഹൃത്തായുള്ള വീഡിയോ കോളിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 18 കാരി ജീവനൊടുക്കി. എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്റെ മകള്‍ ദര്‍ശിനിയാണ് മരിച്ചത്. ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു ദര്‍ശിനി. ക്ലാസ് കഴിഞ്ഞ് പാര്‍ട്ട് ടൈമായി ഒരു മൊബൈല്‍ ഷോപ്പിലും കുട്ടി ജോലി ചെയ്തിരുന്നു. കടയുമയുടെ 31 വയസ്സുള്ള സഹോദരനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും
വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജന്‍ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചര്‍ച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന വിലയിരുത്തലും സൂചനയുമാണ് ആദ്യം മുതലെ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വോട്ട് കൊള്ളയില്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്ന
അനധികൃത സ്വത്ത് സമ്പാദനത്തിന് അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലിലെ സംഘം ഉദ്യോഗസ്ഥ നൂപുര്‍ ബോറയുടെ ഗുവാഹത്തിയിലെ വസതിയില്‍ റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. റെയ്ഡില്‍ 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാര്‍പേട്ടയിലെ വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ 10







