UK News

ഉക്രെയിന്‍ യുദ്ധത്തിന് പോകരുത്! മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ 'വധിക്കുമെന്ന്' പുടിന്‍ ഭീഷണി മുഴക്കി; മിസൈല്‍ അക്രമണത്തില്‍ അനായാസം കൊലപ്പെടുത്താന്‍ കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ്?
 ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനെ മിസൈല്‍ അക്രമണത്തില്‍ കൊലപ്പെടുത്തുമെന്ന് വ്‌ളാദിമര്‍ പുടിന്‍ ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തല്‍. കീവ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോറിസ് റഷ്യന്‍ അധിനിവേശം സംബന്ധിച്ച് ഫോണ്‍ കോളില്‍ സംസാരിക്കവെയാണ് റഷ്യന്‍ പ്രസിഡന്റ് ഈ വിധം ഭീഷണി മുഴക്കിയതെന്ന് മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.  ബിബിസി ഡോക്യുമെന്ററിയിലാണ് ബോറിസ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അക്രമണം നടത്തിയാല്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് മുന്‍ പ്രധാനമന്ത്രി ഉക്രെയിനിലെത്തിയത്. തന്റെ അതിര്‍ത്തികള്‍ നാറ്റോ കൈയടക്കുമെന്നായിരുന്നു പുടിന്റെ ആശങ്ക.  ഉക്രെയിന്‍ അധിനിവേശം നടത്തിയാല്‍ പുടിന് വിപുലമായ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബോറിസ് സംസാരിക്കവെ വ്യക്തമാക്കി. ഇതാണ് പുടിനെ

More »

ബ്രിട്ടീഷ് സൈന്യം 'തീരെ പോരാ'! യുകെയെ സംരക്ഷിക്കാനോ, സഖ്യകക്ഷികള്‍ക്കൊപ്പം നിലയുറപ്പിച്ച് പോരാടാനോ ഉള്ള ഉന്നത നിലവാരത്തിലുള്ള സൈന്യമല്ല രാജ്യത്തിന്റേത്; പരിതാപകരമായ അവസ്ഥയെ കുറിച്ച് ഡിഫന്‍സ് സെക്രട്ടറിക്ക് മുന്നറിയിപ്പ്
 ബ്രിട്ടീഷ് സൈന്യം ഉന്നത നിലവാരമുള്ള പോരാടുന്ന സൈന്യമായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് ഡിഫന്‍ സെക്രട്ടറി ബെന്‍ വാല്ലസിനോട് വെളിപ്പെടുത്തി സീനിയര്‍ യുഎസ് ജനറല്‍. ദശകങ്ങള്‍ നീണ്ട വെട്ടിക്കുറയ്ക്കലുകളാണ് യുദ്ധത്തില്‍ പോരാടാനുള്ള ശേഷി കുറച്ചത്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ വെളിച്ചത്തില്‍ നേരത്തെ പദ്ധതിയിട്ടതിലും മുന്‍കൂട്ടി ഈ സ്ഥിതി തിരുത്തേണ്ടതായി

More »

തനിസ്വഭാവം അറിഞ്ഞെങ്കില്‍ അവളെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലായിരുന്നു! കനേഡിയന്‍ കൗമാരക്കാരിയെ യുകെയില്‍ എത്തിച്ച് കൊലപ്പെടുത്തിയ ഓണ്‍ലൈന്‍ കാമുകന്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് അറിഞ്ഞില്ല; നിയമമാറ്റം ആവശ്യപ്പെട്ട് സഹോദരി
 മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ കൊല്ലപ്പെട്ട കനേഡിയന്‍ കൗമാരക്കാരിയുടെ സഹോദരി. യുകെ നിയമങ്ങളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.  കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുമെത്തിയ ആഷ്‌ലി വാഡ്‌സ്‌വര്‍ത്തിനെയാണ് ഓണ്‍ലൈന്‍

More »

രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈനയുമായി 'അങ്കത്തിന്' ഒരുങ്ങിക്കോ? എയര്‍ ഫോഴ്‌സ് വിംഗ് കമ്മാന്‍ഡര്‍മാര്‍ക്ക് മെമ്മോ അയച്ച് ജനറല്‍; 'തല' ലക്ഷ്യമിട്ട് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശം; ലോകം ഭയപ്പെടുന്ന ആ ദിനങ്ങള്‍ സംജാതമാകുമോ!
 2025-ഓടെ അമേരിക്കയും, ചൈനയും തമ്മില്‍ യുദ്ധം നടക്കുമെന്ന് പ്രവചിച്ച് ഉന്നത അമേരിക്കന്‍ എയര്‍ ഫോഴ്‌സ് ജനറല്‍. തായ്‌വാന്‍ സ്‌ട്രെയ്റ്റിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പരമോന്നതിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.  ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വിംഗ് കമ്മാന്‍ഡര്‍മാര്‍ക്ക് അയച്ച മെമ്മോയില്‍ ജനറല്‍ മൈക്ക് മിനിഹാന്‍

More »

കോവിഡ്-19 വിഷയത്തില്‍ ആരും കൈകഴുകേണ്ട; വിഷയം ചര്‍ച്ചയാകാതെ ഒതുക്കാന്‍ ചൈനയെ സഹായിച്ചത് ഉന്നത ബ്രിട്ടീഷ്, അമേരിക്കന്‍ ശാസ്ത്രജ്ഞരെന്ന് ആരോപണം; 'ഗുരുതര' കുറ്റപ്പെടുത്തലുമായി യുഎന്‍ വിദഗ്ധര്‍; നടന്നത് 'ആയുധ' നിര്‍മ്മാണം?
 കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ലാബില്‍ നിന്നുണ്ടായ ചോര്‍ച്ചയെന്ന് വിശ്വസിച്ച് വിഷയത്തില്‍ യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധര്‍. എന്നാല്‍ ഈ വിഷയം ചര്‍ച്ചയാകാതെ ഒതുക്കാന്‍ ചൈനയ്ക്ക് സഹായം നല്‍കിയത് ബ്രിട്ടീഷ്, യുഎസ് ശാസ്ത്രജ്ഞരാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.  കോവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ട വുഹാനിലെ ലാബില്‍ ഉയര്‍ന്ന അപകടമുള്ള

More »

മറ്റൊരു 'വേദനിപ്പിക്കുന്ന' പലിശ നിരക്ക് വര്‍ദ്ധനവ് നേരിടാന്‍ ഒരുങ്ങി മോര്‍ട്ട്‌ഗേജുകാര്‍; പണപ്പെരുപ്പത്തിന് എതിരായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കടുപ്പമേറിയ പ്രയോഗത്തിന്റെ 'അന്ത്യം' തുടങ്ങുന്നു; പ്രതീക്ഷ പങ്കുവെച്ച് വിദഗ്ധര്‍
 ഈയാഴ്ച മറ്റൊരു വേദനിപ്പിക്കുന്ന പലിശ നിരക്ക് വര്‍ദ്ധന കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിച്ചേല്‍പ്പിക്കാനുള്ള കാത്തിരിപ്പിലാണ് ബ്രിട്ടന്‍. എന്നാല്‍ ഇതോടെ പണപ്പെരുപ്പത്തിന് എതിരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തുന്ന ശക്തമായ പോരാട്ടം അവസാനിപ്പിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷ.  ബാങ്ക് പലിശ നിരക്കുകള്‍ അര ശതമാനം പോയിന്റ് വര്‍ദ്ധിപ്പിച്ച് 4 ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ്

More »

ക്രോയ്‌ഡോണിലെ ആദ്യകാല കുടിയേറ്റമലയാളികളില്‍ ഒരാളായ മലയാളി നിര്യാതനായി
ക്രോയ്‌ഡോണിലെ ആദ്യകാല കുടിയേറ്റമലയാളികളില്‍ ഒരാളായ മലയാളി നിര്യാതനായി.62 വയസായിരുന്നു.  തിരുവനന്തപുരം സ്വദേശിയായ രാജന്‍ പണ്ടാരത്തില്‍ (പോറ്റി) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.  2004 ല്‍ ആണ് രാജന്‍ യുകെയില്‍ എത്തിയത്. തിരുവനന്തപുരം പീരപ്പന്‍കോട് സ്വദേശിയായ രാജന്‍ മിച്ചമിലെ കാര്‍ക്ലോ ടെക്‌നിക്കല്‍ പാസ്റ്റിക്കിലായിരുന്നു ജോലി

More »

മൂത്രമൊഴിക്കാന്‍ നേരം ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരുന്ന 'കക്കൂസില്‍' കുടുങ്ങി ടോയ്‌ലറ്റ് ജീവനക്കാരന്‍ ചതഞ്ഞ് മരിച്ചു; ഞെട്ടിപ്പിക്കുന്ന മരണം നടന്നതോടെ പോപ്പ്-അപ്പ് യൂറിനല്‍ അടച്ചുപൂട്ടി; ജോലിക്കാരന്‍ കുടുങ്ങിയത് തെരുവിന് താഴെ
 ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ സ്ഥാപിച്ച പോപ്പ്-അപ്പ് യൂറിനലില്‍ കുടുങ്ങി ടോയ്‌ലറ്റ് ജോലിക്കാരന്‍ ചതഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. കേംബ്രിഡ്്ജ് സര്‍ക്കസില്‍ ഷാഫ്റ്റ്‌സ്ബറി അവന്യൂവിനും, ചാറിംഗ് ക്രോസ് റോഡിനും ഇടയിലുള്ള യൂറിനലാണ് തകരാറിലായി ജീവനെടുത്തത്.  ഹൈഡ്രോളിക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂറിനലിന്റെ അടിയിലാണ് ജോലിക്കാരന്‍ കുടുങ്ങിയതെന്ന്

More »

സ്മരണ വേണം ആ പേര്- 'ടൈര്‍ നിക്കോള്‍സ്'; കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് ഓഫീസര്‍മാര്‍ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധാഗ്നി ആളിപ്പടരുന്നു; പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറുന്നു; ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് ആന്റിഫാ
 കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ പോലീസ് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും, കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ കലാപം പടരുമെന്ന് ആശങ്ക. ടൈര്‍ നിക്കോള്‍സ് എന്ന യുവാവിനെ പോലീസ് അതിക്രൂരമായി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.  പ്രതിഷേധങ്ങള്‍ ചില ഭാഗങ്ങളില്‍ അക്രമങ്ങളിലേക്ക്

More »

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന