UK News

സ്‌കോട്ട്‌ലണ്ടിനെ യുകെയില്‍ നിന്നും അകറ്റാന്‍ കൊതിച്ച് നിക്കോള സ്റ്റര്‍ജന്‍; അടുത്ത വര്‍ഷം വീണ്ടും ഹിതപരിശോധന; ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് ഫസ്റ്റ് മിനിസ്റ്റര്‍; ജനപിന്തുണ മറിച്ചെന്ന് അഭിപ്രായസര്‍വ്വെകള്‍
 യുകെയില്‍ നിന്നും വേര്‍പിരിഞ്ഞ് സ്‌കോട്ട്‌ലണ്ടിനെ സ്വതന്ത്ര രാജ്യമാക്കാന്‍ അടുത്ത വര്‍ഷം രണ്ടാം ഹിതപരിശോധന നടത്താന്‍ ലക്ഷ്യമിട്ട് നിക്കോള സ്റ്റര്‍ജന്‍. സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിന് സ്‌കോട്ടിഷ് ജനത മുഖംതിരിച്ച് നില്‍ക്കുമ്പോഴാണ് രണ്ടാമതും ഈ ഉദ്യമത്തിന് എസ്എന്‍പി നേതാവ് ശ്രമിക്കുന്നത്.  അടുത്ത വര്‍ഷം അവസാനത്തോടെ സ്വാതന്ത്ര്യം നേടുന്ന കാര്യത്തില്‍ അഭിപ്രായം തേടി ഹിതപരിശോധന നടത്തുമെന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റുടെ ഉറപ്പ്. കോവിഡ് മൂലമോ, ഉക്രെയിന്‍ യുദ്ധമോ ഈ പദ്ധതിയ്ക്ക് തടസ്സമാകില്ലെന്നും അവര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.  വെസ്റ്റിമിന്‍സ്റ്ററില്‍ ബ്രക്‌സിറ്റ് കോലാഹലം നടക്കുമ്പോഴും, കൊറോണാവൈറസ് മഹാമാരിക്ക് ഇടയിലും സ്‌കോട്ടിഷ് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാതന്ത്ര്യ മോഹം വര്‍ദ്ധിച്ചിരുന്നു. 2020 ഒക്ടോബറില്‍

More »

ബ്രിട്ടന്റെ എനര്‍ജി ബില്‍ കുറയ്ക്കാന്‍ ബോറിസിന്റെ 'ആണവപദ്ധതി'! ഓരോ വര്‍ഷവും പുതിയ ആണവ റിയാക്ടര്‍ നിര്‍മ്മിക്കും; ലോക്കല്‍ ഇലക്ഷന്‍ വിജയിച്ച് കയറാന്‍ പുതിയ വാഗ്ദാനം ഫലിക്കുമോ? ലേബര്‍ പാര്‍ട്ടിക്ക് ഇത് അഗ്നിപരീക്ഷ
 ബ്രിട്ടന്‍ ലോക്കല്‍ ഇലക്ഷനിലേക്ക് കടക്കുന്ന ആഴ്ചയാണിത്. കണ്‍സര്‍വേറ്റീവുകള്‍ക്കും, ലേബര്‍ പാര്‍ട്ടിക്കും ഒരുപോലെ സുപ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്. പ്രാദേശിക തലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് പ്രധാന പാര്‍ട്ടികള്‍. ഇതിന് പുറമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെയും, ഇതിനെ ആയുധമാക്കാന്‍ നോക്കുന്ന

More »

മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേഷന്‍ സീരിസ് ക്യാന്‍സല്‍ ചെയ്ത് നെറ്റ്ഫ്‌ളിക്‌സ് ; 2022ന്റെ ആദ്യ ക്വാര്‍ട്ടര്‍ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 200,000 സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പുതിയ തീരുമാനം
അഭിനേത്രിയും ഡെച്ചസ് ഓഫ് സസക്‌സുമായ മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേഷന്‍ സീരിസ് ക്യാന്‍സല്‍ ചെയ്ത് ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ്. ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിന്‍സ് ഹാരിയുടെ ഭാര്യ കൂടിയായ മെഗാന്റെ 'പേള്‍' എന്ന് സീരിസാണ് നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കിയത്. എന്നാല്‍ ഈ നടപടിയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.

More »

ഷാര്‍ലെറ്റ് രാജകുമാരിക്ക് 7-ാം പിറന്നാള്‍; ബ്ലൂബെല്ലുകള്‍ക്ക് ഇടയില്‍ നിറപുഞ്ചിരിയോടെ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തി അമ്മ കെയ്റ്റ്; ഏഴാം ജന്മദിനത്തില്‍ ഷാര്‍ലെറ്റിന്റെ മൂന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടു
 ഏഴാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഷാര്‍ലെറ്റ് രാജകുമാരിയുടെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് കൊട്ടാരം. നോര്‍ഫോക്കിലെ ഇവരുടെ വീട്ടില്‍ വെച്ച് അമ്മ കേംബ്രിഡ്ജ് ഡച്ചസ് പകര്‍ത്തിയ ചിത്രങ്ങളാണ് ജന്മദിനത്തിന്റെ ഭാഗമായി പുറത്തുവിട്ടത്. അമ്മ കെയ്റ്റിനോട് സമാനതകള്‍ പുലര്‍ത്തുന്നതായാണ് ആരാധകരുടെ നിലപാട്.  40-കാരിയായ കെയ്റ്റാണ് മക്കളുടെ ജന്മദിനത്തിന് ഫോട്ടോ പകര്‍ത്തി

More »

ബിയറടി പാര്‍ട്ടിയിലെ അസത്യങ്ങള്‍! സകല ഉത്തരവാദിത്വവും ഏറ്റ് കീര്‍ സ്റ്റാര്‍മര്‍; ലോക്കല്‍ ഇലക്ഷന് മുന്‍പ് ടോറികള്‍ ചെളിവാരി എറിയുന്നു; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിഷേധിക്കുന്നത് തുടര്‍ന്ന് ലേബര്‍ നേതാവ്
 ലോക്കല്‍ ഇലക്ഷന് മുന്‍പ് തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിയര്‍ കുടിച്ച താന്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന വാദമാണ് സ്റ്റാര്‍മര്‍ തുടരുന്നത്.  പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ ബോറിസ് ജോണ്‍സനെ വിമര്‍ശിക്കുന്നത് പതിവാക്കിയ ശേഷമാണ്

More »

ഹൗസിംഗ് വിപണിയില്‍ 'താച്ചര്‍' തന്ത്രമിറക്കാന്‍ ബോറിസ്; വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ വാങ്ങാന്‍ അവകാശം നല്‍കുന്ന പദ്ധതി വരുന്നു; 'വാടക തലമുറയെ' വീട്ടുടമകളാക്കാന്‍ പ്രധാനമന്ത്രി; യുവജനങ്ങള്‍ക്ക് ആ നടക്കാത്ത സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം
 ബ്രിട്ടനില്‍ സ്വന്തമായി ഒരു വീട്, പലര്‍ക്കും ഇതൊരു നടക്കാത്ത സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക് വഴിതുറക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ ഹൗസിംഗ് അസോസിയേഷനില്‍ നിന്നും സ്വന്തമാക്കാന്‍ ലക്ഷക്കണക്കിന് വാടകക്കാര്‍ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.  'വാടക തലമുറയെ'

More »

കൊട്ടാരത്തെ 'മോഡേണാക്കാന്‍' വില്ല്യം രാജകുമാരന് പദ്ധതി; കരീബിയന്‍ യാത്രയില്‍ പബ്ലിക് റിലേഷന്‍സില്‍ അബദ്ധം പറ്റിയതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കേംബ്രിഡ്ജ് ഡ്യൂക്ക്
 ബ്രിട്ടീഷ് രാജകൊട്ടാരത്തില്‍ അടിമുടി പരിഷ്‌കാരം നടപ്പാക്കാന്‍ വില്ല്യം രാജകുമാരന്‍. കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും കരീബിയന്‍ യാത്ര പ്രതിസന്ധികളില്‍ മുങ്ങി, വിവാദത്തിലായതോടെയാണ് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഭാവി രാജാവ് നീക്കം തുടങ്ങിയത്.  കരീബിയന്‍ രാജ്യങ്ങളായ ബെലീസ്, ജമൈക്ക, ബഹാമസ് എന്നിവിടങ്ങളില്‍ ദമ്പതികള്‍ക്ക് നേരെ

More »

ടെന്നീസ് കളിച്ച്, മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് നടക്കേണ്ടതിന് പകരം ബോറിസ് ബെക്കര്‍ ഇനി 22 മണിക്കൂര്‍ സെല്ലില്‍ അടച്ചുപൂട്ടി കിടക്കണം; അക്രമങ്ങളും, മയക്കുമരുന്നും നടമാടുന്ന വിക്ടോറിയന്‍ ജയിലില്‍ ടെന്നീസ് താരത്തിന്റെ ജീവിതം ദുരിതമാകും
 ടെന്നീസ് ലോകത്തെ ഇതിഹാസമായിരുന്നു ബോറിസ് ബെക്കര്‍. അതിനൊത്ത ആഡംബരത്തില്‍ തന്നെയായിരുന്നു ജീവിതവും. എന്നാല്‍ ഇനി ബെക്കര്‍ ആസ്വദിക്കേണ്ടത് ഇതില്‍ നിന്നെല്ലാം ഏറെ അകന്ന ഒരു ജീവിതമാണ്. ഒരിക്കലും ആരും എത്തിച്ചേരാന്‍ ആഗ്രഹിക്കാത്ത ഒരിടത്താണ് ബോറിസ് ബെക്കര്‍ എന്ന മുന്‍ വിംബിള്‍ഡണ്‍ ജേതാവ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  തിങ്ങിനിറഞ്ഞ, എലികള്‍ ഓടിനടക്കുന്ന

More »

വ്‌ളാദിമര്‍ പുടിന്റെ ആരോഗ്യവിഷയത്തില്‍ പുതിയ സംശയങ്ങള്‍; റഷ്യന്‍ പ്രസിഡന്റ് ഉടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പോകും; പകരക്കാരനായി മുന്‍ കെജിബി മേധാവിക്ക് അധികാരം കൈമാറും; ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം 'കടുപ്പക്കാരന്റെ' കൈകളിലേക്ക്
 ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റിന്റെ കൈകളില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വ്‌ളാദിമര്‍ പുടിന്‍ ക്യാന്‍സര്‍ സര്‍ജറിക്കായി പോകുന്നതോടെയാണ് ഇതെന്നാണ് റഷ്യയിലെ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.  എന്നാല്‍ തന്റെ പകരക്കാരനായി ഒരു 'കടുപ്പക്കാരനെ' നിയോഗിക്കാനാണ് റഷ്യന്‍ ഭരണാധികാരിയുടെ നീക്കം. സുരക്ഷാ

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം