UK News

രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ ഹാരി രാജകുമാരന്റെ സാന്നിധ്യം സംശയത്തില്‍; ആഘോഷ പരിപാടികള്‍ക്കിടെ പോളോ ടൂര്‍ണമെന്റ് കളിക്കാന്‍ ഉറപ്പിച്ച് സസെക്‌സ് ഡ്യൂക്ക്; രാജകുടുംബത്തില്‍ വീണ്ടും വെടിപൊട്ടുമോ?
 രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹാരാ രാജകുമാരനെയും, ഭാര്യയെയും കുട്ടികളെ രാജ്ഞി നേരിട്ട് ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. രാജകീയ സേവനങ്ങള്‍ ഉപേക്ഷിച്ച് പോയ സസെക്‌സ് ഡ്യൂക്കിനെ എന്തിന് ക്ഷണിക്കണമെന്ന് വിമര്‍ശകര്‍ ചോദ്യം ഉയര്‍ത്തുന്നതിനിടെയാണ് ഈ സമയത്ത് പോളോ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഹാരി പോകുന്നുവെന്ന് വാര്‍ത്ത വന്നിരിക്കുന്നത്.  ഇതോടെ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ ഹാരി രാജകുമാരന്‍ പങ്കെടുത്തുമോയെന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ ആഴ്ച ഡ്യൂക്ക് കാലിഫോര്‍ണിയ പോളോ ടൂര്‍ണമെന്റില്‍ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ജൂബിലി ആഘോഷങ്ങളുടെ പ്രധാന സമയത്ത് മറ്റൊരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ എത്താമെന്നാണ് ഹാരി സമ്മതിച്ചിരിക്കുന്നത്.  37-കാരനായ രാജകുമാരന്‍ വര്‍ഷങ്ങളായി പോളോ കളിക്കുന്ന വ്യക്തിയാണ്. താരവും, സുഹൃത്തുമാ

More »

ഇന്ത്യക്കാരന്‍ ഡോക്ടര്‍ സഹഡോക്ടറെ ലൈംഗികമായി അക്രമിച്ചു; ആശുപത്രിയില്‍ രാത്രി ഷിഫ്റ്റിനിടെ കെട്ടിപ്പിടിച്ച്, ചുംബിച്ച്, ശരീരത്തില്‍ കടന്നുപിടിച്ചു; അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് കോടതി വിചാരണയില്‍ ആരോപണം
 ആശുപത്രിയില്‍ രാത്രി ഷിഫ്റ്റിനിടെ സഹജീവനക്കാരിയെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ലൈംഗികമായി അക്രമിച്ചെന്ന് ആരോപണം. 51-കാരനായ ഡോ. സെന്തില്‍ ഗോപാലകൃഷ്ണം വനിതാ ഡോക്ടറെ കെട്ടിപ്പിടിക്കാനും, ചുംബിക്കാനും ശ്രമിച്ചതിന് പുറമെ ശരീരത്തില്‍ കൈയ്യേറ്റം നടത്തിയെന്നുമാണ് ആരോപണം. ചെയ്യരുതെന്ന് തുടര്‍ച്ചയായി പറഞ്ഞിട്ടും ഡോക്ടര്‍ അക്രമം നിര്‍ത്തിയില്ലെന്നും കോടതി വിചാരണയില്‍

More »

യുകെ ലോക്കല്‍ ഇലക്ഷന്‍ ഇന്ന്; ജനങ്ങള്‍ 'മനസ്സിലിരുപ്പ്' അറിയിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ ഞെട്ടുമെന്ന് മുന്നറിയിപ്പ്; പാര്‍ട്ടിഗേറ്റില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടും; ലേബര്‍ നേട്ടം കൊയ്യും; ജനഹിതം തേടി നൂറിലേറെ ഇന്ത്യന്‍ വംശജരും മത്സരത്തിന്
 ബ്രിട്ടനിലെ വോട്ടര്‍മാര്‍ ലോക്കല്‍ ഇലക്ഷനില്‍ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തുമ്പോള്‍ കണ്‍സര്‍വേറ്റീവുകളെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. പാര്‍ട്ടിഗേറ്റ് വിവാദങ്ങളും, വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുകളും ചേര്‍ത്ത് 'പ്രതിഫലം' നല്‍കാനാണ് ജനങ്ങളുടെ നീക്കമെന്നാണ് സര്‍വ്വെകള്‍ തെളിയിക്കുന്നത്.  പോള്‍സ്റ്റര്‍ ഫൈന്‍ഡ് ഔട്ട് നൗ, തെരഞ്ഞെടുപ്പ് വിദഗ്ധരായ

More »

പാചകം ചെയ്യുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വദേശിനി ലണ്ടനില്‍ മരിച്ചു, അപകടം നടന്നത് മൂന്നാഴ്ച മുമ്പ് ; വേദനയില്‍ യുകെ മലയാളി സമൂഹം
മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തുകയാണ്.പാചകം ചെയ്യുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഹോസ്പിറ്റലില്‍ മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) അന്തരിച്ചു. പാചകം ചെയ്യവേ ചൂടുള്ള എണ്ണ ദേഹത്ത് വീണതാണ് മരണത്തിന് കാരണമായത്. കുറച്ചു ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നിഷയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നായിരുന്നു കരുതിയത്.

More »

ഒടുവില്‍ വെയില്‍സിലെ സ്‌കൂളുകളില്‍ ഫേസ് മാസ്‌ക് നിയമങ്ങള്‍ അവസാനിക്കുന്നു; അടുത്ത ആഴ്ച മാസ്‌ക് നിബന്ധ പിന്‍വലിക്കും; മെയ് 9ന് ബാക്കി കോവിഡ് നിയന്ത്രണങ്ങള്‍ റദ്ദാക്കും; കൊറോണാ പേടി അവസാനിപ്പിക്കുന്ന യുകെയിലെ അവസാന രാജ്യമായി വെയില്‍സ്
 അടുത്ത തിങ്കളാഴ്ചയോടെ വെയില്‍സിലെ സ്‌കൂളുകളില്‍ നിലനിന്ന ഫേസ് മാസ്‌ക് നിബന്ധന അവസാനിപ്പിക്കും. ബാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.  മഹാമാരിയെ ഇനി എന്‍ഡെമിക്കായി കണക്കാക്കി മുന്നോട്ട് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് മാറ്റങ്ങളെന്ന് എഡ്യുക്കേഷന്‍, വെല്‍ഷ് ലാംഗ്വേജ് മന്ത്രിയുമായ

More »

ദൈവത്തിന്റെ കരങ്ങള്‍ തിരിച്ചുവേണം! 1986ലെ ലോകകപ്പില്‍ മറഡോണ ധരിച്ച ജഴ്‌സി തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് യുകെയിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് അര്‍ജന്റീന; ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജഴ്‌സി 5 മില്ല്യണ്‍ പൗണ്ടിന് ലേലത്തിന്
 ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജഴ്‌സി തിരികെ ആവശ്യപ്പെട്ട് യുകെയിലേക്ക് അവസാന നിമിഷം പ്രതിനിധി സംഘത്തെ അയച്ച് അര്‍ജന്റീന. 'ദൈവത്തിന്റെ കരങ്ങള്‍' എന്നുവിശേഷിപ്പിക്കപ്പെട്ട മറഡോണയുടെ 1986 ലോകകപ്പിലെ ജഴ്‌സി യുകെയില്‍ 5 മില്ല്യണ്‍ പൗണ്ടിന് ലേലത്തിന് വെയ്ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.  ഇംഗ്ലണ്ടിന് എതിരായ ലോകകപ്പ് വിജയത്തില്‍ മറഡോണ അണിഞ്ഞ ജഴ്‌സിയാണ്

More »

ലോക്കല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിയര്‍ വിവാദത്തിന് തീപിടിക്കുന്നു; മറുപടി ഇല്ലാതെ കീര്‍ സ്റ്റാര്‍മര്‍; ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോട്ടം; സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിപാടിക്ക് സാക്ഷികളായെന്ന് ആരോപണം; ലേബര്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
 ലോക്ക്ഡൗണ്‍ ലംഘന പാര്‍ട്ടികളുടെ പേരില്‍ കണ്‍സര്‍വേറ്റീവുകളെ നാല് ഭാഗത്ത് നിന്നും അക്രമിച്ച് വരികയായിരുന്ന ലേബര്‍ പാര്‍ട്ടിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ കൊടുത്ത പണി സ്വപ്‌നത്തില്‍ പോലും കാണാത്ത തരത്തിലായിരുന്നു. സാധാരണക്കാരെ പൂട്ടിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് മദ്യപിച്ച് ആഘോഷിച്ചുവെന്ന് മുറവിളി കൂട്ടിയിരുന്ന ലേബര്‍ ക്യാംപില്‍

More »

150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റിന് പുറമെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം; ഉയരുന്ന എനര്‍ജി ബില്ലുകള്‍ കവര്‍ ചെയ്യാന്‍ കൗണ്‍സിലുകള്‍ അധിക തുക കൈമാറും
 ബ്രിട്ടനില്‍ കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ നിരവധി സാധാരണ കുടുംബങ്ങളെ വലക്കുന്നുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് പരിമിതികളുമുണ്ട്. ഉക്രെയിന്‍ അധിനിവേശം പോലുള്ള വിഷയങ്ങള്‍ മൂലം ഇന്ധനവില കുതിച്ചുയര്‍ന്നതോടെ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുകയും, വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു.  ഈ ഘട്ടത്തില്‍ 150 പൗണ്ടിന്റെ കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് ലഭ്യമാക്കി

More »

ഇന്ധന നിരക്ക് ഉയരുന്നതോടെ വിമാന യാത്രക്കാര്‍ക്ക് ആശങ്ക, അവധിയ്ക്ക് നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് ടിക്കറ്റിന് വലിയ വലിയ നല്‍കേണ്ടിവരും
വിമാനത്തിന്റെ ഇന്ധന വിലയില്‍ 3.22 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 9ാം തവണയാണ് ഇന്ധന വില ഉയരുന്നത്. ഇതോടെ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരക്കിനെ കുറിച്ച് ആലോചിച്ച് ആശങ്ക ഉയരുകയാണ്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3649.13 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏവിയേഷന്‍ ഇന്ധന വില

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം