UK News

പൗണ്ട് 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍; പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയില്‍; റീട്ടെയില്‍ സെയില്‍സ് ഇടിഞ്ഞു, സ്വകാര്യ മേഖലയിലും മെല്ലെപ്പോക്ക്; ജീവിതനിലവാരം ഇടിയുമ്പോള്‍ സമ്മര്‍ദം ചാന്‍സലര്‍ക്ക്!
 പൗണ്ടിന്റെ മൂല്യം 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പണപ്പെരുപ്പം കുതിച്ചുയരുന്നത് സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുമ്പോഴാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും, ട്രഷറിക്കും തലവേദനയാകുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പ്രത്യേകിച്ച് റീട്ടെയില്‍ വില്‍പ്പന താഴുകയും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം തകരുകയും ചെയ്യുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ നടപടികളും മെല്ലെപ്പോക്കിലാണ്.  ഉയരുന്ന ചെലവുകളും, സാമ്പത്തിക വളര്‍ച്ച ക്ഷീണിക്കുകയും ചെയ്യുമ്പോള്‍ ജീവിതനിലവാരം വീണ്ടും താഴുമെന്ന ആശങ്കയും ശക്തമാണ്. ഡോളറിനെതിരെ 1.28 ഡോളറിലാണ് സ്‌റ്റെര്‍ലിംഗിന്റെ മൂല്യം. 2020 സെപ്റ്റംബറില്‍ കോവിഡ് താണ്ഡവമാടുമ്പോള്‍ രേഖപ്പെടുത്തിയ ഇടിവിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പൗണ്ടിന്റെ മൂല്യം ഈ മാസം ആദ്യമായി 1.19 പൗണ്ടിലേക്ക് താഴ്ന്നു. ഉയരുന്ന

More »

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ഇളവുകള്‍ നല്‍കും ; ഒക്ടോബറോടെ വ്യാപാര കരാര്‍ ; ഇന്ത്യയിലെ സമര്‍ത്ഥരായവരെ യുകെയിലേക്ക് എത്തിക്കാന്‍ എന്നും പ്രോത്സാഹിപ്പിക്കുമെന്ന് ബോറിസ് ; സന്ദര്‍ശനം വിജയകരം
ഇന്ത്യ യുകെ ബന്ധം ആഴത്തിലുള്ളതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ നല്‍കാനും തയ്യാറെന്ന് ബോറിസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോടും ഇന്ത്യയുടെ സമീപനം വ്യക്തമാക്കിയിരുന്നു. സമര്‍ത്ഥരായവര്‍ ബ്രിട്ടനിലേക്ക് വരണമെന്നു തന്നെയാണ്

More »

കാമുകിയുടെ 11 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പിന്നാലെ 13-കാരനായ സഹോദരനെയും, അമ്മയെയും, 11 വയസ്സ് മാത്രമുള്ള സുഹൃത്തിനെയും തീര്‍ത്തുകളഞ്ഞു; ഷെഫീല്‍ഡിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതി കോടതിയില്‍
 ഒരു അമ്മയെയും, മൂന്ന് കുട്ടികളെയും ഒറ്റ രാത്രിയില്‍ കൊലപ്പെടുത്തിയ കേസില്‍ 32-കാരനായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. 11 വയസ്സുള്ള കാമുകിയുടെ മകള്‍ ലെസി ബെന്നെറ്റിനെ പ്രതി ഡാമിയന്‍ ബെന്‍ഡാല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ സഹോദരന്‍ ജോണ്‍ പോള്‍ ബെന്നെറ്റ്, 13, ഇവരുടെ അമ്മ 35-കാരി ടെറി ഹാരിസ്, ലേസിയുടെ സുഹൃത്ത് 11 വയസ്സുള്ള കോണി ജെന്റ് എന്നിവരാണ്

More »

റുവാന്‍ഡയിലേക്ക് കടത്താനാണെങ്കില്‍ ബ്രിട്ടനിലേക്ക് ഞങ്ങളില്ല! ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നു; യുകെ അഭയാര്‍ത്ഥികളെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ ഫ്രാന്‍സില്‍ തുടരുമെന്ന് കുടിയേറ്റക്കാര്‍
 യുകെയിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതി ഇതിനകം തന്നെ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ പ്രീതി പട്ടേലിന്റെ പദ്ധതി ഉദ്ദേശിച്ച ഫലം തരുന്നുവെന്നാണ് ഫ്രാന്‍സിലെ കലായിസില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്ത് കഴിയുന്ന അഭയാര്‍ത്ഥികളുടെ പ്രതികരണം

More »

ഇന്ത്യയുടെ റഷ്യന്‍ സമീപനം മാറ്റാന്‍ ശ്രമിക്കുമെന്ന നിലപാടില്‍ ബോറിസ് ; ചേരി പൊളിക്കല്‍ വിവാദത്തിനിടെ ജെസിബിക്ക് മുമ്പിലുള്ള ഫോട്ടോഷൂട്ടും വിവാദത്തില്‍ ; ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി ബോറിസിന്റെ യാത്ര
ഇന്ത്യയുമായി ഒരു സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന ബോറിസ് ജോണ്‍സണ്‍ ഇന്ത്യന്‍ ജനതയെ ചേര്‍ത്തു പിടിക്കുകയാണ്. ഗുജറാത്തില്‍ എത്തിയ ബോറിസിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. യുക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ മൃദു സമീപനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യ റഷ്യയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന നിലപാടാണ് യുഎസിനും ബ്രിട്ടനും

More »

യുകെയില്‍ വര്‍ഷങ്ങള്‍ താമസിച്ച് ജോലി ചെയ്തിട്ടും രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍; 'അന്യായം' തിരുത്താന്‍ എന്‍എംസിയ്ക്ക് മുന്നില്‍ സമ്മര്‍ദമേറുന്നു; മലയാളി നഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു; കണ്ണ് തുറക്കുമോ?
 ഇന്ത്യയില്‍ നിന്നും പരിശീലനം നേടി യുകെയില്‍ എത്തി വര്‍ഷങ്ങളായി താമസിച്ച് ജോലി ചെയ്തിട്ടും യുകെയില്‍ നഴ്‌സുമാരായി രജിസ്‌ട്രേഷന്‍ എടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ തയ്യാറാകണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നേരിടുന്ന ഈ അനീതി തിരുത്താന്‍

More »

ഹാരി അരയും, തലയും മുറുക്കി തന്നെ! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു; സുരക്ഷാ സംവിധാനങ്ങള്‍ 'ഒപ്പിക്കാനും' ശ്രമം; മെറ്റ് പോലീസുമായി ചര്‍ച്ച ഒത്തുതീര്‍പ്പിലേക്ക്?
 ഹാരി രാജകുമാരനെയും, കുടുംബത്തെയും രാജ്ഞി തന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചിരുന്നു. ഹാരി ഇതില്‍ പങ്കെടുക്കാത്തതാണ് നല്ലതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രാജകുമാരന്‍ ബ്രിട്ടനിലേക്ക് ആഘോഷങ്ങള്‍ക്കായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍

More »

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി; ബോറിസ് ജോണ്‍സനെതിരെ അന്വേഷണം നടത്താന്‍ അനുകൂലിച്ച് വോട്ട് ചെയ്ത് എംപിമാര്‍; താന്‍ ഒന്നും മറയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും; പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്ന് തെളിഞ്ഞാല്‍ കസേര തെറിയ്ക്കും?
 ബോറിസ് ജോണ്‍സനെതിരെ പുതിയ പാര്‍ട്ടിഗേറ്റ് അന്വേഷണം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നുണ പറഞ്ഞോയെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണത്തിന് അനുകൂലമായി എംപിമാര്‍ വോട്ട് ചെയ്തത്. ലേബര്‍ പാര്‍ട്ടിയുടെ പ്രമേയം എതിര്‍പ്പില്ലാതെ സഭയില്‍ പാസായി. തനിക്ക് ഒന്നും തന്നെ മറച്ചുവെയ്ക്കാനില്ലെന്ന് പ്രധാനമന്ത്രിയും അവകാശപ്പെട്ടു.  നം.10 ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന് സഭയില്‍

More »

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുന്നു! സുപ്രധാന പ്രഖ്യാപനവുമായി ബോറിസ്; യുകെയില്‍ ക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് പൊക്കും; ഐടി, എഞ്ചിനീയറിംഗ് വിദഗ്ധര്‍ക്ക് 'നല്ല കാലം'!
 ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി വീശി ബ്രിട്ടീഷ് പ്രധാനമന്ത്രി. യുകെയില്‍ ക്ഷാമം നേരിടുന്ന ഐടി വിദഗ്ധരെ ഇന്ത്യയില്‍ നിന്നും എത്തിക്കാനാണ് ഇളവ് നല്‍കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി വിദഗ്ധര്‍ക്കും, പ്രോഗ്രാമേഴ്‌സിനും യുകെയില്‍ ജോലിസാധ്യത തെളിഞ്ഞു.  ഇന്ത്യയുമായി

More »

മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും

ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. 16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്

ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക്

ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി പര്യവസാനിച്ചെന്ന് ആശങ്ക; യുകെയില്‍ താമസിക്കാന്‍ അവസരം തേടിയ കാല്‍ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ആറ് സ്ഥാപനങ്ങളില്‍ പെട്ടവര്‍; മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധന

ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ