ഇന്ത്യയുടെ റഷ്യന്‍ സമീപനം മാറ്റാന്‍ ശ്രമിക്കുമെന്ന നിലപാടില്‍ ബോറിസ് ; ചേരി പൊളിക്കല്‍ വിവാദത്തിനിടെ ജെസിബിക്ക് മുമ്പിലുള്ള ഫോട്ടോഷൂട്ടും വിവാദത്തില്‍ ; ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി ബോറിസിന്റെ യാത്ര

ഇന്ത്യയുടെ റഷ്യന്‍ സമീപനം മാറ്റാന്‍ ശ്രമിക്കുമെന്ന നിലപാടില്‍ ബോറിസ് ; ചേരി പൊളിക്കല്‍ വിവാദത്തിനിടെ ജെസിബിക്ക് മുമ്പിലുള്ള ഫോട്ടോഷൂട്ടും വിവാദത്തില്‍ ; ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി ബോറിസിന്റെ യാത്ര
ഇന്ത്യയുമായി ഒരു സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന ബോറിസ് ജോണ്‍സണ്‍ ഇന്ത്യന്‍ ജനതയെ ചേര്‍ത്തു പിടിക്കുകയാണ്. ഗുജറാത്തില്‍ എത്തിയ ബോറിസിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. യുക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ മൃദു സമീപനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യ റഷ്യയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന നിലപാടാണ് യുഎസിനും ബ്രിട്ടനും ഉള്‍പ്പെടെയുള്ളത്.


വിഷയങ്ങളെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്കിടയില്‍ ഉന്നയിക്കുമെന്ന് ബോറിസ് വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളുമായി നിലനില്‍ക്കുന്ന ബന്ധമാണ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ളത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും ബോറിസ് പറഞ്ഞിരുന്നു. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ബ്രിട്ടന്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനിലേക്ക് കുടിയേറാനുള്ള യാത്ര സുഗമമാക്കാനുള്ള നടപടി ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചു.

ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും ബോറിസ് തയ്യാറാണ്. കഴിഞ്ഞ ദിവസം ജെസിബി പ്ലാന്റിലെത്തി ജെസിബിക്ക് മുന്നില്‍ ബോറിസ് പോസ് ചെയ്തിരുന്നു. കുടിയേറുന്ന മുസ്ലീങ്ങള്‍ പാര്‍ക്കുന്ന ചേരി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച സാഹചര്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.


ഇന്ന് നടക്കുന്ന കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്. സുരക്ഷാ മേഖലകളിലെ സഹകരണത്തെ കുറിച്ച് ബോറിസ് മോദിയുമായി സംസാരിക്കും. സമാധാനം പുലരാന്‍ ഇന്ത്യയുടെ നിലപാടെന്തെന്നുള്‍പ്പെടെ ചര്‍ച്ച നടത്തും.

Other News in this category



4malayalees Recommends