കാമുകിയുടെ 11 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പിന്നാലെ 13-കാരനായ സഹോദരനെയും, അമ്മയെയും, 11 വയസ്സ് മാത്രമുള്ള സുഹൃത്തിനെയും തീര്‍ത്തുകളഞ്ഞു; ഷെഫീല്‍ഡിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതി കോടതിയില്‍

കാമുകിയുടെ 11 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പിന്നാലെ 13-കാരനായ സഹോദരനെയും, അമ്മയെയും, 11 വയസ്സ് മാത്രമുള്ള സുഹൃത്തിനെയും തീര്‍ത്തുകളഞ്ഞു; ഷെഫീല്‍ഡിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതി കോടതിയില്‍

ഒരു അമ്മയെയും, മൂന്ന് കുട്ടികളെയും ഒറ്റ രാത്രിയില്‍ കൊലപ്പെടുത്തിയ കേസില്‍ 32-കാരനായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. 11 വയസ്സുള്ള കാമുകിയുടെ മകള്‍ ലെസി ബെന്നെറ്റിനെ പ്രതി ഡാമിയന്‍ ബെന്‍ഡാല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ സഹോദരന്‍ ജോണ്‍ പോള്‍ ബെന്നെറ്റ്, 13, ഇവരുടെ അമ്മ 35-കാരി ടെറി ഹാരിസ്, ലേസിയുടെ സുഹൃത്ത് 11 വയസ്സുള്ള കോണി ജെന്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.


ഷെഫീല്‍ഡിന് സമീപമുള്ള കില്ലാമാര്‍ഷിലെ വീട്ടില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കുറ്റം ചുമത്തപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-നായിരുന്നു സംഭവങ്ങള്‍. ഡെര്‍ബി ക്രൗണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയുടെ വിചാരണ മെയ് 9ന് തുടങ്ങും.

Damien Bendall is accused of murdering Terri Harris (top left), her son John Paul Bennett (top right), her daughter Lacey Bennett (bottom right) and Lacey's friend Connie Gent (bottom left)

സെപ്റ്റംബര്‍ 17 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള ദിവസങ്ങളിലാണ് നാല് ഇരകളുടെയും ജീവനെടുത്തത്. കുട്ടികളുമായി ഒരു രാത്രി കാമുകന്റെ വീട്ടില്‍ തങ്ങാനെത്തിയതായിരുന്നു ടെറി ഹാരിസ്. പക്ഷെ ആ തീരുമാനം ഒരു ദുരന്തത്തിലാണ് കലാശിച്ചത്. തന്റെ മകള്‍ക്ക് നേരെ നടന്ന ക്രൂരമായ അക്രമത്തിന് പുറമെയാണ് ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളുടെയും, ഒടുവില്‍ സ്വന്തം ജീവനും ഹാരിസിന് നഷ്ടമായത്.

ബെന്‍ഡാലിന്റെ മെഡിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാലാണ് കേസിന്റെ വിചാരണ ഒരാഴ്ച വൈകിച്ചത്. ഒരു പുരുഷന്റെ ക്ഷേമത്തില്‍ ആശങ്ക രേഖപ്പെടുത്തി ലഭിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 20ന് രാവിലെ പോലീസ് വീട്ടിലെത്തിയത്.

എന്നാല്‍ നാല് മൃതദേഹങ്ങളാണ് ഇവിടെ പോലീസിനെ വരവേറ്റത്. ജീവന് ഭീഷണിയില്ലാത്ത മുറിവുകള്‍ക്ക് ബെന്‍ഡാലിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ഈ മുറിവുകള്‍ ഇയാള്‍ സ്വയം വരുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി.
Other News in this category



4malayalees Recommends