ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ഇളവുകള്‍ നല്‍കും ; ഒക്ടോബറോടെ വ്യാപാര കരാര്‍ ; ഇന്ത്യയിലെ സമര്‍ത്ഥരായവരെ യുകെയിലേക്ക് എത്തിക്കാന്‍ എന്നും പ്രോത്സാഹിപ്പിക്കുമെന്ന് ബോറിസ് ; സന്ദര്‍ശനം വിജയകരം

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ഇളവുകള്‍ നല്‍കും ; ഒക്ടോബറോടെ വ്യാപാര കരാര്‍ ; ഇന്ത്യയിലെ സമര്‍ത്ഥരായവരെ യുകെയിലേക്ക് എത്തിക്കാന്‍ എന്നും പ്രോത്സാഹിപ്പിക്കുമെന്ന് ബോറിസ് ; സന്ദര്‍ശനം വിജയകരം
ഇന്ത്യ യുകെ ബന്ധം ആഴത്തിലുള്ളതെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ നല്‍കാനും തയ്യാറെന്ന് ബോറിസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോടും ഇന്ത്യയുടെ സമീപനം വ്യക്തമാക്കിയിരുന്നു. സമര്‍ത്ഥരായവര്‍ ബ്രിട്ടനിലേക്ക് വരണമെന്നു തന്നെയാണ് ആഗ്രഹമെന്ന് ബോറിസ് പറഞ്ഞു.

ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമാക്കി. ഒക്ടോബറില്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ധാരണയിലായി. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ സ്വതന്ത്ര്യ വ്യാപാര കരാറാണിത്. ഒരു വര്‍ഷം നീണ്ട ചര്‍ച്ചയിലാണ് കരാര്‍ പദ്ധതികള്‍ തീരുമാനമായത്. 2030ഓടെ വ്യാപാര ബന്ധം ഇരട്ടിയാക്കും. അടുത്ത ദീപാവലി സ്‌പെഷ്യല്‍ ആയിരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. വര്‍ദ്ധിച്ച നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്തുമെന്നും വേതന വര്‍ദ്ധനവിനും ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതിനും കരാര്‍ മൂലം ഗുണം ചെയ്യും.


കഴിഞ്ഞ ജനുവരിയിലാണ് കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ച തുടങ്ങിയത്. 26 ചാപ്റ്ററുകളുള്ള കരാറിലെ നാല് അദ്ധ്യായങ്ങള്‍ ആദ്യ രണ്ടുവട്ട ചര്‍ച്ചകളില്‍ തന്നെ ഇരുവിഭാഗവും അംഗീകരിച്ചു. ബാക്കിയുള്ള 22 അദ്ധ്യായങ്ങളുടെ കാര്യത്തിലും പുരോഗതിയുണ്ട്. മൂന്നാം വട്ട ചര്‍ച്ച അടുത്താഴ്ച ന്യൂഡല്‍ഹിയില്‍ ആരംഭിക്കും.ഇന്ത്യോ ബ്രിട്ടീഷ് കരാര്‍ ഇരു രാജ്യങ്ങളേയും പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രതിരോധം , രാജ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും കരാറുണ്ടാകും. ഇന്‍ഡോ പസഫിക് മേഖലയിലെ പ്രതിസന്ധി തരണം ചെയ്യാനും കരാറിലൂടെ സാധിക്കും. ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തിലും ധാരണയുണ്ട്.

ബോറിസ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയേയും സന്ദര്‍ശിച്ചു.ഗ്ലോബല്‍ ആസസ്ഥാനത്ത് വച്ച് നടന്ന കൂടിക്കാഴ്ചയില്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആയുധ രംഗത്തെ സഹകരണവും അദാനിയുമായി കൂടിക്കാഴ്ചയും ചേര്‍ത്ത് വായിക്കാം. ഏതായാലും സന്ദര്‍ശനം വിജയകരമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

Other News in this category



4malayalees Recommends