മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും

മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും
ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം.

16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും കാലാവസ്ഥയെന്ന മുന്നറിയിപ്പുള്ളതോടെ ഏവരും പുറത്തേക്കിറങ്ങുമെന്നുറപ്പാച്ചി. ബീച്ചുകളിലേക്കുള്ള യാത്രകളും ഗതാഗത കുരുക്കുണ്ടാക്കും.

വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുള്ള ഗതാഗതവും മറ്റ് യാത്രക്കാരുടെ തിരക്കും ബാധിക്കും. പ്രധാന റോഡുകള്‍ എല്ലാം തിരക്കേറിയതാകും.

സമരം മൂലം തിങ്കളാഴ്ച ട്രെയിന്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നവരില്‍ വലിയൊരു വിഭാഗം റോഡിനെ ആശ്രയിക്കാന്‍ ഇടയുണ്ട്.വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ലണ്ടനില്‍ നിന്നും ഗ്ലസ്‌ഗോയിലേക്ക് ഞായറാഴ്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. ശനിയും തിങ്കളും ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്യും.ഇത് പ്രതിസന്ധി കൂട്ടും.

എം 25 ല്‍ സറേയിലെ ജംഗ്ഷന്‍ 11, എം 1 ല്‍ ല്യൂട്ടണ് അടുത്തുള്ള ജംഗ്ഷന്‍ 11, എം 5 ല്‍ ബ്രിസ്റ്റോളിനടുത്തുള്ള ജംഗ്ഷന്‍ 18, എം 6 ല്‍ ബിര്‍മ്മി8ംഗ്ഹാമിന് ചുറ്റുമായി ജംഗ്ഷന്‍ 4 മുതല്‍ 8 വരെയുള്ള ഭാഗങ്ങള്‍, എം 60 ല്‍ ട്രഫോര്‍ഡ് സെന്ററിനടുത്തുള്ള ജംഗ്ഷന്‍ 9 ഉം 10 ഉം തുടങ്ങിയ ഭാഗങ്ങളില്‍ ട്രാഫിക് കൂടുമെന്ന് എ എ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends