ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?
ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175 മില്ല്യണ്‍ പൗണ്ടിനാണ് ലേലത്തില്‍ വിറ്റത്.

യുഎസ് ബിസിനസ്സ് മേധാവിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമന്റേതായിരുന്നു ഈ സ്വര്‍ണ്ണ വാച്ച്. 1912 ഏപ്രില്‍ 15ന് പുലര്‍ച്ചെ മഞ്ഞുമലയില്‍ ഇടിച്ച് കപ്പല്‍ അപകടത്തില്‍ പെട്ടപ്പോള്‍ മരിച്ച 1500-ലേറെ പേരില്‍ ഒരാളായിരുന്നു ആസ്റ്റര്‍.

വില്‍റ്റ്ഷയറിലെ ഹെന്‍ട്രി ആള്‍ഡ്രിഡ്ജ് & സണ്‍ ലേലത്തിലാണ് 14 കാരറ്റ് സ്വര്‍ണ്ണ വാല്‍താം വാച്ച് വിറ്റത്. നിര്‍ദ്ദിഷ്ട വിലയുടെ ആറിരട്ടി വിലയ്ക്കാണ് വില്‍പ്പന നടന്നത്. ടൈറ്റാനിക്കില്‍ വായിച്ചിരുന്ന വയലിന് ലഭിച്ച റെക്കോര്‍ഡ് തുകയ്ക്ക് ഒപ്പമാണ് വാച്ചിന്റെയും വില്‍പ്പന നടന്നത്.

അക്കാലത്ത് 55 മില്ല്യണ്‍ പൗണ്ട് ആസ്തിയുണ്ടായിരുന്ന ആസ്റ്റര്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ്‌ബോട്ടില്‍ സുരക്ഷിതമാക്കിയ ശേഷമാണ് മുങ്ങിത്താണത്. സ്വയം രക്ഷപ്പെടാന്‍ നെട്ടോട്ടം നടത്താതെ ഒരു സിഗററ്റ് വലിച്ച് സഹയാത്രികനൊപ്പം സംസാരിച്ച് നില്‍ക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ അവസാനമായി കാണുന്നത്. ഏഴ് ദിവസത്തിന് ശേഷമാണ് മൃതദേഹം സമുദ്രത്തില്‍ നിന്നും കണ്ടെടുത്തത്.

Other News in this category



4malayalees Recommends