ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി; ബോറിസ് ജോണ്‍സനെതിരെ അന്വേഷണം നടത്താന്‍ അനുകൂലിച്ച് വോട്ട് ചെയ്ത് എംപിമാര്‍; താന്‍ ഒന്നും മറയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും; പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്ന് തെളിഞ്ഞാല്‍ കസേര തെറിയ്ക്കും?

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി; ബോറിസ് ജോണ്‍സനെതിരെ അന്വേഷണം നടത്താന്‍ അനുകൂലിച്ച് വോട്ട് ചെയ്ത് എംപിമാര്‍; താന്‍ ഒന്നും മറയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും; പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്ന് തെളിഞ്ഞാല്‍ കസേര തെറിയ്ക്കും?

ബോറിസ് ജോണ്‍സനെതിരെ പുതിയ പാര്‍ട്ടിഗേറ്റ് അന്വേഷണം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നുണ പറഞ്ഞോയെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണത്തിന് അനുകൂലമായി എംപിമാര്‍ വോട്ട് ചെയ്തത്. ലേബര്‍ പാര്‍ട്ടിയുടെ പ്രമേയം എതിര്‍പ്പില്ലാതെ സഭയില്‍ പാസായി. തനിക്ക് ഒന്നും തന്നെ മറച്ചുവെയ്ക്കാനില്ലെന്ന് പ്രധാനമന്ത്രിയും അവകാശപ്പെട്ടു.


നം.10 ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന് സഭയില്‍ അവകാശപ്പെട്ട പ്രധാനമന്ത്രി എംപിമാരെ തെറ്റിദ്ധരിപ്പിച്ചോയെന്നാണ് കോമണ്‍സ് കമ്മിറ്റി അന്വേഷിക്കുന്നത്. മെറ്റ് പോലീസ് അന്വേഷണത്തിനും, ക്യാബിനറ്റ് ഓഫീസില്‍ നിന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ സ്യൂ ഗ്രേയുടെയും അന്വേഷണങ്ങള്‍ക്ക് പുറമെയാണ് പ്രധാനമന്ത്രി ഈ പുതിയ അന്വേഷണവും നേരിടുന്നത്.

സത്യം വളച്ചൊടിച്ച പ്രധാനമന്ത്രിയെ മോശക്കാരനാക്കാനാണ് ലേബര്‍ പ്രമേയം അവതരിപ്പിച്ചത്. കോമണ്‍സ് പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷണം നയിക്കുന്നത്. പാര്‍ലമെന്റില്‍ മനഃപ്പൂര്‍വ്വം നുണ പറഞ്ഞാല്‍ കുറ്റകരവും, കുറ്റക്കാരായ മന്ത്രിമാര്‍ രാജിവെയ്ക്കുകയുമാണ് പതിവ്.

നേരത്തെ വോട്ടിംഗ് വൈകിപ്പിക്കാന്‍ ടോറി എംപിമാരോട് ആവശ്യപ്പെട്ട ഡൗണിംഗ് സ്ട്രീറ്റ് വിമതനീക്കം ശക്തമായതോടെയാണ് ഇഷ്ടാനുസരണം വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. എന്നാല്‍ തനിക്ക് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് ഇന്ത്യാ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

'ഞങ്ങളാണ് കാര്യങ്ങള്‍ തടഞ്ഞുവെയ്ക്കുന്നതെന്ന് ആളുകള്‍ പറയുന്നു. അതിന് അവസരം കൊടുക്കേണ്ടതില്ല. ഇത് അവസാനമില്ലാതെ പോകാനും ആഗ്രഹിക്കുന്നില്ല. ഒന്നും മറച്ചുവെയ്ക്കുന്നില്ല', ബോറിസ് അവകാശപ്പെട്ടു.
Other News in this category



4malayalees Recommends