പൗണ്ട് 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍; പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയില്‍; റീട്ടെയില്‍ സെയില്‍സ് ഇടിഞ്ഞു, സ്വകാര്യ മേഖലയിലും മെല്ലെപ്പോക്ക്; ജീവിതനിലവാരം ഇടിയുമ്പോള്‍ സമ്മര്‍ദം ചാന്‍സലര്‍ക്ക്!

പൗണ്ട് 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍; പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയില്‍; റീട്ടെയില്‍ സെയില്‍സ് ഇടിഞ്ഞു, സ്വകാര്യ മേഖലയിലും മെല്ലെപ്പോക്ക്; ജീവിതനിലവാരം ഇടിയുമ്പോള്‍ സമ്മര്‍ദം ചാന്‍സലര്‍ക്ക്!

പൗണ്ടിന്റെ മൂല്യം 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പണപ്പെരുപ്പം കുതിച്ചുയരുന്നത് സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുമ്പോഴാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും, ട്രഷറിക്കും തലവേദനയാകുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പ്രത്യേകിച്ച് റീട്ടെയില്‍ വില്‍പ്പന താഴുകയും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം തകരുകയും ചെയ്യുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ നടപടികളും മെല്ലെപ്പോക്കിലാണ്.

ഉയരുന്ന ചെലവുകളും, സാമ്പത്തിക വളര്‍ച്ച ക്ഷീണിക്കുകയും ചെയ്യുമ്പോള്‍ ജീവിതനിലവാരം വീണ്ടും താഴുമെന്ന ആശങ്കയും ശക്തമാണ്. ഡോളറിനെതിരെ 1.28 ഡോളറിലാണ് സ്‌റ്റെര്‍ലിംഗിന്റെ മൂല്യം. 2020 സെപ്റ്റംബറില്‍ കോവിഡ് താണ്ഡവമാടുമ്പോള്‍ രേഖപ്പെടുത്തിയ ഇടിവിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പൗണ്ടിന്റെ മൂല്യം ഈ മാസം ആദ്യമായി 1.19 പൗണ്ടിലേക്ക് താഴ്ന്നു.


ഉയരുന്ന എനര്‍ജി ബില്ലുകളും, മറ്റ് ചെലവുകളും നടമാടുമ്പോഴും നികുതി വര്‍ദ്ധനവുമായി ചാന്‍സലര്‍ ഋഷി സുനാക് മുന്നോട്ട് പോയിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചത് സാമ്പത്തിക തിരിച്ചുവരവിനെ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

മാര്‍ച്ച് മാസത്തില്‍ ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ അളവില്‍ 1.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. വില വര്‍ദ്ധനവ് കുടുംബങ്ങളെ ബാധിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണിത്. ഫുഡ് സ്റ്റോറുകളില്‍ വില്‍പ്പന 1.1 ശതമാനം കുറഞ്ഞപ്പോള്‍, കാര്‍ ഫ്യുവല്‍ വില്‍പ്പന 3.8 ശതമാനവും ഇടിഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

Other News in this category



4malayalees Recommends