റുവാന്‍ഡയിലേക്ക് കടത്താനാണെങ്കില്‍ ബ്രിട്ടനിലേക്ക് ഞങ്ങളില്ല! ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നു; യുകെ അഭയാര്‍ത്ഥികളെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ ഫ്രാന്‍സില്‍ തുടരുമെന്ന് കുടിയേറ്റക്കാര്‍

റുവാന്‍ഡയിലേക്ക് കടത്താനാണെങ്കില്‍ ബ്രിട്ടനിലേക്ക് ഞങ്ങളില്ല! ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നു; യുകെ അഭയാര്‍ത്ഥികളെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ ഫ്രാന്‍സില്‍ തുടരുമെന്ന് കുടിയേറ്റക്കാര്‍

യുകെയിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതി ഇതിനകം തന്നെ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ പ്രീതി പട്ടേലിന്റെ പദ്ധതി ഉദ്ദേശിച്ച ഫലം തരുന്നുവെന്നാണ് ഫ്രാന്‍സിലെ കലായിസില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ അവസരം കാത്ത് കഴിയുന്ന അഭയാര്‍ത്ഥികളുടെ പ്രതികരണം വ്യക്തമാക്കുന്നത്.


കലായിസിന്റെ പ്രാന്തപ്രദേശങ്ങളില്‍ ടെന്റുകളിലാണ് അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ കടക്കാനായി തമ്പടിക്കുന്നത്. യുകെ മണ്ണിലെത്തിയാല്‍ ഇവരെ റുവാന്‍ഡയിലേക്ക് കപ്പലില്‍ അയയ്ക്കുമെന്ന വാര്‍ത്ത ഇവര്‍ക്കിടയില്‍ ഇടിത്തീയായി മാറിയിട്ടുണ്ട്. യുകെയിലെത്തിയാല്‍ രക്ഷപ്പെട്ടെന്ന മുന്‍ ആശ്വാസം, എത്തിയാല്‍ റുവാന്‍ഡയിലേക്ക് അയയ്ക്കുമെന്ന ആശങ്കയ്ക്ക് വഴിമാറിയതോടെ ചാനല്‍ കടക്കാനില്ലെന്ന നിലപാടിലാണ് പലരും.

യുകെയില്‍ എത്തിയാല്‍ റുവാന്‍ഡയിലേക്ക് അയയ്ക്കുമെങ്കില്‍ ആ ഉദ്യമം ഉപേക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇത്തരത്തില്‍ അവസരം കാത്തിരുന്ന ഒരു അനധികൃത കുടിയേറ്റക്കാരന്‍ പറഞ്ഞു. റുവാന്‍ഡയിലേക്ക് പോകാന്‍ താനില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. സംഘത്തിലെ മറ്റ് പലര്‍ക്കും ഇതേ നിലപാടാണ്.

ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തയ്യാറാക്കിയ പദ്ധതി അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാനുള്ള സുപ്രധാന മാര്‍ഗ്ഗമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അടിവരയിട്ടിരുന്നു. ചെറിയ ബോട്ടുകളില്‍ കയറിയും, ലോറികൡ ഒളിച്ചിരുന്നും അനധികൃതമായി എത്തുന്നവരെ ആഫ്രിക്കന്‍ രാജ്യത്തേക്ക് അയയ്ക്കാനാണ് യുകെയുടെ തീരുമാനം.

റുവാന്‍ഡയിലേക്ക് പോകുന്നവര്‍ക്ക് യുെകയില്‍ അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ നല്‍കി അംഗീകാരത്തിനായി കാത്തിരിക്കാം. തീരുമാനം അനുകൂലമായാല്‍ യുകെയില്‍ എത്താന്‍ കഴിയും, മറിച്ചായാല്‍ സ്വദേശത്തേക്ക് നാടുകടത്തപ്പെടും.
Other News in this category



4malayalees Recommends