ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുന്നു! സുപ്രധാന പ്രഖ്യാപനവുമായി ബോറിസ്; യുകെയില്‍ ക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് പൊക്കും; ഐടി, എഞ്ചിനീയറിംഗ് വിദഗ്ധര്‍ക്ക് 'നല്ല കാലം'!

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുന്നു! സുപ്രധാന പ്രഖ്യാപനവുമായി ബോറിസ്; യുകെയില്‍ ക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരെ ഇന്ത്യയില്‍ നിന്ന് പൊക്കും; ഐടി, എഞ്ചിനീയറിംഗ് വിദഗ്ധര്‍ക്ക് 'നല്ല കാലം'!

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി വീശി ബ്രിട്ടീഷ് പ്രധാനമന്ത്രി. യുകെയില്‍ ക്ഷാമം നേരിടുന്ന ഐടി വിദഗ്ധരെ ഇന്ത്യയില്‍ നിന്നും എത്തിക്കാനാണ് ഇളവ് നല്‍കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി വിദഗ്ധര്‍ക്കും, പ്രോഗ്രാമേഴ്‌സിനും യുകെയില്‍ ജോലിസാധ്യത തെളിഞ്ഞു.


ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. 2022 അവസാനത്തോടെയെങ്കിലും ഇത് നേടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മറ്റെല്ലാം മാറ്റിവെച്ച് ഇന്ത്യയിലേക്ക് എത്തിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാമെന്ന് ബോറിസ് ജോണ്‍സണ്‍ സൂചന നല്‍കിയിരിക്കുന്നത്.

Boris Johnson said that the UK is short of ‘hundreds of thousands’ of IT experts and could relax immigration rules with India as a result. Pictured today on his way to India

'ഇന്ത്യയുമായി വര്‍ഷാവസാനത്തോടെ എഫ്ടിഎ നേടാനാണ് ലക്ഷ്യമിടുന്നത്. ഇമിഗ്രേഷന്‍ വിഷയത്തില്‍ ഈ രാജ്യത്തേക്ക് ആളുകള്‍ എത്തുന്നതിനെ എപ്പോഴും അനുകൂലിക്കുന്നു. യുകെയില്‍ വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്, ഐടി വിദഗ്ധരും, പ്രോഗ്രാമേഴ്‌സും ഇതില്‍ പെടുന്നു. ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ നിലപാട്, നിയന്ത്രണവിധേയമായി നടപ്പാക്കണം', ബോറിസ് വ്യക്തമാക്കി.


ഇന്ത്യയിലേക്ക് യാത്ര ആരംഭിച്ച ശേഷമായിരുന്നു ബോറിസ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അനുകൂല നിലപാട് പ്രഖ്യാപിച്ചത്. 1 ബില്ല്യണ്‍ പൗണ്ടിന്റെ പുതിയ നിക്ഷേപങ്ങളും, കയറ്റുമതി കരാറുകളും സ്ഥിരീകരിച്ച് യുകെയില്‍ 11,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് ബോറിസ് എത്തുന്നത്.

ബ്രിട്ടീഷ് സാറ്റലൈറ്റ് സ്ഥാപനമായ വണ്‍വെബ് ഇന്ത്യയില്‍ നിന്നും സാറ്റലൈറ്റുകള്‍ അയയ്ക്കാനുള്ള കരാറിലും ഒപ്പുവെയ്ക്കും. 'രണ്ട് മഹത്തായ രാജ്യങ്ങള്‍ ഒരുമിച്ച് കൈവരിക്കാവുന്ന നേട്ടങ്ങളുടെ അസുലഭ സാധ്യതകളാണ് ഇന്ത്യയിലേക്ക് എത്തുമ്പോള്‍ കാണുന്നത്. ഇത് കൂടുതല്‍ ശക്തമാകും', ബോറിസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends