UAE

സണ്‍റൂഫിലൂടെ തല പുറത്തിട്ടാല്‍ കടുത്ത പിഴ ; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 707 വാഹനങ്ങള്‍
ഓടുന്ന കാറിന്റെ സണ്‍ റൂഫിലൂടെ കുട്ടികള്‍ തല പുറത്തിടുന്നതും ഡോറിലിരുന്ന് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് വഴിവക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ ട്രാഫിക് നിയമ ലംഘനമാണ്. ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1183 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 707 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. പ്രതികള്‍ക്കെതിരെ 2000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. കൂടാതെ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. 50000 ദിര്‍ഹം അടച്ചാല്‍ മാത്രമേ വാഹനം തിരികെ വിട്ടുനല്‍കൂ.  

More »

ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് അപകടം ; അഞ്ചു പേര്‍ക്ക് പരുക്ക്
സ്വകാര്യ സ്‌കൂള്‍ ബസ് അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഷാര്‍ജയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെയുമെടുത്ത് സ്‌കൂളിലേക്ക് വരികയായിരുന്ന ബസ് പെട്ടെന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  നിസ്സാര പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും രണ്ട് സൂപ്പര്‍വൈസര്‍മാരേയും ആശുപത്രിയില്‍ പ്രാഥമിക

More »

യുഎഇയില്‍ മഴ തുടരുന്നു
മഴയെ തുടര്‍ന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 45 കിലോമീറ്റര്‍

More »

അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷനെടുക്കുന്നതിന് വിലക്ക്
യുഎഇയില്‍ അധ്യാപകര്‍ക്ക് സ്‌കൂളിന് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അധ്യാപകര്‍ ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. നിയമവിരുദ്ധവും അനിയന്ത്രിതവുമായ

More »

ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം; ഈ മാസം 14ന് പ്രധാനമന്ത്രി മോദി ഭക്തര്‍ക്ക് സമര്‍പ്പിക്കും
ഭക്തര്‍ക്ക് സമര്‍പ്പിക്കാനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം. ഈ മാസം 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്ക് ക്ഷേത്രം സമര്‍പ്പിക്കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ഈ മാസം 10 മുതല്‍ 21 വരെ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന പേരില്‍ പ്രധാന ആഘോഷപരിപാടികള്‍ നടക്കും. ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18ന് പ്രവേശനം നല്‍കും.

More »

ഗാസയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ
ഗാസയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ രണ്ടാമത്തെ കപ്പല്‍ ഫുജൈറയില്‍ നിന്ന് പുറപ്പെട്ടു. 4544 ടണ്‍ സാമഗ്രികളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ അല്‍ അരിഷില്‍ കപ്പല്‍ നങ്കൂരമിടും. ഭക്ഷണം താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയാണ്

More »

അബുദാബിയുടെ ചിലയിടങ്ങളില്‍ കനത്ത മഴ ; തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത
അബുദാബിയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയും താപനിലയില്‍ കുറവും അനുഭവപ്പെടുന്നു. നഗര പ്രദേശങ്ങളിലടക്കം ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു. തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതു റോഡുകളില്‍ ദൂരക്കാഴ്ച കുറയ്ക്കുന്നു. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന്

More »

ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി
ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാന്‍സര്‍ രോഗികളും കുടുംബാങ്ങളും അടങ്ങുന്ന ഒമ്പതാമത്തെ സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍

More »

യുഎഇയില്‍ ഈ മാസം പെട്രോള്‍ വില ഉയരും
2024 ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില നിശ്ചയിച്ച് യുഎഇ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. അതേസമയം, ഡീസല്‍ വില അല്‍പം കുറയുകയും ചെയ്തു. ഇന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം പെട്രോളിന് ലിറ്ററിന് അഞ്ചു മുതല്‍ ആറ് ഫില്‍സ് വരെയാണ് വര്‍ധന. 98 പെട്രോളിന്

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും