Saudi Arabia

അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം; സൗദിയില്‍ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക്
അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതോടെ സൗദിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി.ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ രജിസ്ട്രേഷനുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആയി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ വിദേശികളായ 18,749 എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായതാണ് കണക്ക്. കഴിഞ്ഞ വര്‍ഷാവസാനം വിദേശികളായ 1,49,300 എന്‍ജിനീയര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 1,30,551 ആയി കുറഞ്ഞു. അതേസമയം  കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

More »

ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സൗദിയില്‍ നിലവില്‍ വരും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതി. അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷണല്‍ കമ്പനി ഓഫ് ഏവിയേഷനും (എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 2000 പേര്‍ക്ക് ഈ അക്കാദമിയില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജര്‍മനിയിലെ ലുഫതാന്‍സ

More »

തബുക്ക് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു; 8152 ചതുരശ്ര മീറ്ററിലുള്ള പുഷ്പ പരവതാനി മുഖ്യ ആകര്‍ഷണം
തബൂക്കില്‍ ഏഴാമത് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു. അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഗാര്‍ഡനിലൊരുക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 8152 ചതുരശ്ര മീറ്ററില്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ വിവിധ വര്‍ണ പൂക്കളാല്‍ ഒരുക്കിയ പുഷ്പ പരവതാനിയാണ് മുഖ്യ ആകര്‍ഷണം. മേളയോടനുബന്ധിച്ച് മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം പഴങ്ങളുടെ

More »

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി; തീര്‍ത്ഥാടകര്‍ക്ക് പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം
ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ഈ സംവിധാനം തടസ്സപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ സഊദിയില്‍

More »

റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി; അമേരിക്ക മേഖല പരിശോധിച്ചു
സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൗദിയിലേക്ക് വീണ്ടും യുഎസ് സൈന്യമെത്തുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൈനിക കമാണ്ടര്‍ അറിയിച്ചു. നേരത്തെ

More »

പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നു; സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക
പശ്ചിമേഷ്യയില്‍ സംഘര്‍ഷ പുകയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്. സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതല്‍ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന്

More »

ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങും; ആദ്യം മടങ്ങുക കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവര്‍
ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങി തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്. ജിദ്ദ കിങ്

More »

സൗദിയില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തീരുമാനിച്ച് സല്‍മാന്‍ രാജാവ്; തീരുമാനം ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ തീവ്രമാകുന്നതിനിടെ
യുദ്ധ ഭീഷണിക്കിടെ അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി തീരുമാനിച്ചു. മേഖലയില്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലും മേഖലയിലെ സുരക്ഷിതത്വവും സുസ്ഥിരതയും സംരക്ഷിക്കുന്ന സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനുമുള്ള അവരുടെ

More »

ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ച് സൗദി; സാഹിര്‍ ക്യാമറകളില്‍രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും
സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സൗകര്യം വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സാങ്കേതിക ഗതാഗത സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സാഹിര്‍ ക്യാമറകളില്‍ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ്

More »

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര