USA

കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കി; അമേരിക്കയില്‍ യുവതി അറസ്റ്റില്‍
കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില്‍ നിന്ന് പോലീസിന് ഫോണ്‍ വിളി വന്നതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ 53കാരിയായ ജെന്നിഫര്‍ വാക്കര്‍ കടയിലുണ്ടായിരുന്നു. ഉപഭോക്താവ് സൂപ്പര്‍മാര്‍ക്കറ്റിലെ ഫാന്‍സി ആഭരണങ്ങള്‍ കയ്യില്‍ അണിഞ്ഞെന്നും ആഭരണങ്ങള്‍ നക്കിയെന്നും സ്റ്റോറിലെ ജീവനക്കാരന്‍ പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്‍ട്ടില്‍ നിറയെ ശേഖരിച്ചതിനാല്‍ അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു.ഇവര്‍ ശേഖരിക്കുകും സ്പര്‍ശിക്കുകയും ചെയ്ത ഉത്പന്നങ്ങളത്രയും കടയുടമകള്‍

More »

യുഎസില്‍ മൊത്തം കൊറോണ മരണം 12,857; രോഗബാധിതര്‍ നാല് ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്ക് സിറ്റിയില്‍ 1000 പേരില്‍ 14 പേര്‍ക്കും ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കും കോവിഡ്-19; ഇവിടെ മൊത്തം മരണം 5500; രാജ്യം നരകസമാനമായി
ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണയുടെ ആക്രമണ നിരക്ക് 1000 പേരില്‍ 14 പേരെ എന്ന അപകടകരമായ നിലയിലേക്കുയര്‍ന്ന് വെളിപ്പെടുത്തി വൈറ്റ്ഹൗസ് രംഗത്തെത്തി. എന്നാല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ വരെ രാജ്യത്ത്  കോവിഡ് ബാധിച്ച് 12,857 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

More »

യുഎസില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് നാല് പേര്‍ക്ക്; മരിച്ചത് തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍; കേരളത്തിനു പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികള്‍ 24 ആയി
യുഎസില്‍ നാല്  മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികളാണ് മരണമടഞ്ഞത്. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82),

More »

ന്യൂയോര്‍ക്കില്‍ മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് വന്‍ വെല്ലുവിളി; മോര്‍ച്ചറികള്‍ നിറഞ്ഞ് കവിഞ്ഞതിനാല്‍ ബദല്‍മാര്‍ഗങ്ങള്‍ തേടി പരക്കം പാച്ചില്‍; റഫ്രിജറേഷന്‍ അപര്യാപ്തതയാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല
യുഎസില്‍ കൊറോണ മരണങ്ങളുടെ എപിസെന്ററായ ന്യൂയോര്‍ക്ക് മിനുറ്റ് തോറും മരിച്ച് വീഴുന്നവരുടെ ശവശരീരങ്ങള്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യുമെന്നറിയാതെ പാടുപെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന  റിപ്പോര്‍ട്ട് പുറത്ത് വന്നു. മോര്‍ച്ചറികള്‍ നേരത്തെ തന്നെ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് പകരം സംവിധാനങ്ങളേര്‍പ്പെടുത്താന്‍ പാടുപെടുകയാണ്

More »

യുഎസില്‍ കൊവിഡ് 19 മരണം 10000 കടന്നു; വൈറസ് ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ രോഗം ഗുരുതരമായ രാജ്യങ്ങളെയെല്ലാം യുഎസ് പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിതി രൂക്ഷമെന്ന് വ്യക്തമാക്കി ട്രംപും
യുഎസില്‍ കൊവിഡ് 19 മരണം പതിനായിരം കടന്നതോടെ ഇതുവരെ രോഗം ഗുരുതരമായ രാജ്യങ്ങളെയെല്ലാം യുഎസ് പിന്നിലാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വരാന്‍ പോകുന്നത് യുഎസ് ചരിത്രത്തിലെ ഏറ്റവും കഠിനമായ ആഴ്ചയായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം യുഎസില്‍ ഇതുവരെ 368,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഈ ആഴ്ച തന്നെ ഈ

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 9,620; മൊത്തം രോഗികള്‍ 336,851 ; രാജ്യം കൊറോണ മരണത്തിന്റെ ചുടലപ്പറമ്പാവുമ്പോഴും സ്‌റ്റേ അറ്റ് ഹോം നിഷ്‌കര്‍ഷിക്കാതെ ഒമ്പത് സ്റ്റേറ്റുകള്‍; ഇവിടങ്ങളില്‍ ജനം കൂട്ടം ചേര്‍ന്ന് സ്വതന്ത്രരായി നടക്കുന്നു
യുഎസില്‍ കൊറോണ മരണങ്ങള്‍ 9,620ല്‍ എത്തിയെന്നും വൈറസ് ബാധിതരുടെ എണ്ണം 336,851 ആയി ഉയര്‍ന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.രാജ്യത്ത് ഇതുവരെ 17,977പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയിരിക്കുന്നത്. 1,23,018രോഗികളും 4159 മരണവുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലുളള സ്റ്റേറ്റായി ന്യൂയോര്‍ക്ക് മാറിയിട്ടുണ്ട്. ന്യൂജഴ്സിയില്‍ 37,505 രോഗികളും 917 മരണവും മിച്ചിഗനില്‍

More »

'രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നത്; അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'; തുറന്നു പറഞ്ഞ് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍
 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നതെന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. വരും ദിവസങ്ങളില്‍ ഇനിയും മരണസംഖ്യ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.''അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേള്‍ഹാര്‍ബര്‍ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'',

More »

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; നാല് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ യുഎസില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി; ഭീതിയില്‍ മലയാളി സമൂഹം
 കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. നാല് മലയാളികളാണ് പുതുതായി മരണത്തിന് കീഴടങ്ങിയത് കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം

More »

യുഎസില് കൊറോണ മരണങ്ങള്‍ 8454; മൊത്തം രോഗികള്‍ 3,11,637; 1,14,775 രോഗികളും 3565 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; ന്യൂയോര്‍ക്ക് ഏരിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി യുണൈറ്റഡ് എയര്‍ലൈന്‍സ്
3,11,637 വൈറസ്ബാധിതരുമായി  ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും കരകയറാന്‍ യുഎസിന് സാധിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ രാജ്യത്തെ കൊറോണ മരണം 8,454 ആയി വര്‍ധിച്ചിട്ടുമുണ്ട്.രാജ്യത്ത് മൊത്തം 14,828 പേരാണ് കോവിഡ്-19ല്‍ നിന്നും മുക്തരായിരിക്കുന്നത്.1,14,775 രോഗികളും 3565 മരണവുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലുളള സ്റ്റേറ്റായി

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി